മുംബൈ ഒരു വലിയ സിഗ്‌നൽ തന്നിരിക്കുന്നു, കത്തി സോഷ്യൽ മീഡിയ; എതിരാളികൾക്ക് ഞെട്ടൽ

കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പ്രീമിർ ലീഗ് സീസൺ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് അതിദയനീയം ആയിരുന്നു. ചരിത്രത്തിലാദ്യമായി മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനക്കാരായിട്ടാണ് ഐ,പി.എൽ പോയിന്റ് പട്ടികയിൽ പോരാട്ടം അവസാനിപ്പിച്ചത്. ദുരന്തമായി കഴിഞ്ഞ സീസമിൽ നടന്ന മെഗാ ലേലത്തിൽ എതിരാളികൾക്ക് ഭാവിയിലേക്ക് മുംബൈ ഒരു ഭീക്ഷണി സന്ദേശം നൽകിയിരുന്നു. ജസ്പ്രീത് ബുംറയോടൊപ്പം ബോളിങ് ആക്രമണം നയിക്കാൻ അവർ ലേലത്തിൽ പിടിച്ചത് ഇംഗ്ലണ്ടിന്റെ സ്പീഡ്സ്റ്റർ ജോഫ്രെ ആർച്ചറിനെ ആയിരുന്നു.

എന്നാൽ കൂനിന്മേൽ കുരു പോലെ കിരീടം തേടിയുളള യാത്രയിൽ മുംബൈ ആദ്യം കേട്ടത് ബുംറ കളിക്കുന്നില്ല എന്ന വാർത്തയാണ്. അപ്പോൾ പിന്നെ ബോളിങ് ആക്രമണത്തെ നയിക്കാൻ ആർച്ചറി കൂടിയേ തീരു എന്ന അവസ്ഥയിലായി മുംബൈ. അവർ ആഗ്രഹിച്ചത് പോലെ തന്നെ ക്രിക്കറ്റ് പിച്ച് കത്തിക്കാൻ അവർക്കൊപ്പം ആർച്ചറി എത്തിയിരിക്കുന്നു.

22 ആം നമ്പർ മുംബൈയുടെ പുതിയ ജേഴ്സി അണിഞ്ഞ ആർച്ചറിന്റെ ചിത്രം മുംബൈ പോസ്റ്റ് ചെയ്ത് കഴിഞ്ഞിരിക്കുന്നു, ബുംറ ഇല എന്ന ആശ്വാസത്തിൽ മുംബൈയെ തകർക്കാൻ ആരും വരേണ്ട എന്ന സിഗ്നൽ ടീം നൽകുമ്പോൾ ആരാധകരും ആവേശത്തിലാണ്.