ധോണിയ്ക്കും കുടുബത്തിനും ഇരട്ടി മധുരം, സ്ഥിരീകരിച്ച് റെയ്‌നയുടെ ഭാര്യ

ഐപിഎല്ലില്‍ കെകെആറിനെ കീഴടക്കി തങ്ങളുടെ നാലാം കിരീടം ചൂടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ദുബായില്‍ നടന്ന ഫൈനല്‍ പോരില്‍ 27 റണ്‍സിനാണ് കെകെആറിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ടീമിന്റെ കിരീട നേട്ടത്തില്‍ താരങ്ങളും ആരാധകരും ആവേശത്തിലായിരിക്കെ മറ്റൊരു സന്തോഷവാര്‍ത്തകൂടി എത്തുകയാണ്. ധോണി വീണ്ടും അച്ഛനാവാന്‍ പോകുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത.

ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക റെയ്‌നയെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തവണയും സിഎസ്‌കെയ്ക്ക് പ്രോത്സാഹനം നല്‍കി സാക്ഷിയും മകള്‍ സിവയും മൈതാനത്തുണ്ടായിരുന്നു. എന്നാല്‍ പതിവ് സീസണിലേതുപോലെ ആഹ്ലാദ പ്രകടനങ്ങളിലൊന്നും സാക്ഷി സജീവമല്ലായിരുന്നു. ഇത് അവര്‍ ഗര്‍ഭിണിയായതിനാലാണെന്നാണ് റിപ്പോര്‍ട്ട്.

Image

Read more

2010 ജൂലൈ നാലിനാണ് ധോണിയുടെയും സാക്ഷിയുടെയും വിവാഹം നടന്നത്. 2015 ഫെബ്രുവരിയിലാണ് ഇരുവര്‍ക്കും ആദ്യ കുഞ്ഞ് പിറന്നത്. കുഞ്ഞു സിവയ്ക്ക് ധോണിയെപ്പോലെ തന്നെ വലിയ ആരാധക പിന്തുണയുണ്ട്. സിഎസ്‌കെയുടെ മത്സരങ്ങള്‍ കാണാന്‍ ആറു വയസുകാരിയായ സിവയും ഗ്യാലറയില്‍ എത്താറുണ്ട്.