ഇന്ത്യൻ സൂപ്പർതാരവും സൺറൈസേഴ്‌സ് ഹൈദരബാദ് പേസറുമായ മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സഹോദരനെ കൊല്ലുമെന്ന് പറഞ്ഞുള്ള ഭീഷണി മെയിലിൽ വന്നെന്ന് ഷമിയുടെ സഹോദരൻ ഹസീബ് അഹമ്മദ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അമ്‌റോഹ പൊലീസ് എഫ്‌ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്കിനിടയിൽ ഷമി ഇ മെയിൽ നോക്കിയിരുന്നു. അതിനിടെയാണ് ഷമിക്ക് വേണ്ടി സഹോദരൻ ഹസീബ് മെയിൽ തുറന്നത്. ഒരു കോടി രൂപ തന്നില്ലെങ്കിൽ ഷമിയെ കൊല്ലുമെന്നാണ് സന്ദേശത്തിൽ പറയുന്നത് എന്ന് സഹോദരൻ പറഞ്ഞു. രജ്പുത് സിന്ദാർ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകർ എന്ന മറ്റൊരു പേരും ഇ മെയിലിൽ പരാമർശിക്കുന്നുണ്ട്.
എന്തായാലും ഷമിക്ക് സുരക്ഷ ഒരുക്കുമെന്നും മെയിൽ അയച്ചവരെ കുടുക്കുമെന്നും പൊലീസിൽ നിന്ന് ഉറപ്പ് ലഭിച്ചതായിട്ടും ഷമിയുടെ സഹോദരൻ പറഞ്ഞു. അടുത്തിടെ ഗൗതം ഗംഭീറിനും ഇത്തരത്തിൽ ഉള്ള സന്ദേശം ലഭിച്ചിരുന്നു.
Read more
അതേസമയം നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഷമി ടൂർണമെന്റിൽ മോശം ഫോമിലാണ് കളിക്കുന്നത്.