കോഹ്‌ലിയ്ക്കല്ല, സച്ചിനുമായി കൂടുതല്‍ സാമ്യം ആ പാക് താരത്തിന്; വിലയിരുത്തലുമായി മുഹമ്മദ് ആസിഫ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോളം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വരില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ആസിഫ്. സച്ചിനുമായി കൂടുതല്‍ താരതമ്യം ചെയ്യാന്‍ പറ്റിയ താരം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണെന്നും സച്ചിന്റേതു പോലെ നല്ല ഒഴുക്കുള്ള ബാറ്റിംഗാണ് ബാബറിന്റേതുമെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.

‘കോഹ്‌ലി ബോട്ടം ഹാന്‍ഡ് പ്ലെയറാണ്. മികച്ച ഫിറ്റ് നസ് കാരണമാണ് കോഹ്‌ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നത്. ഫോം ഔട്ടായാല്‍ പിന്നീട് ഫോമിലേക്ക് തിരിച്ചെത്തുക കോഹ്‌ലിക്ക് പ്രയാസമായിരിക്കും. എന്നാല്‍ ബാബര്‍ സച്ചിനെ പോലെ അപ്പര്‍ ഹാന്‍ഡ് പ്ലെയറാണ്. സച്ചിന്റേത് പോലെ ഒഴുക്കുള്ള ബാറ്റിംഗ് ശൈലിയാണ് ബാബറിന്റേത്.’

‘പലരും പറയും സച്ചിനെക്കേള്‍ മികച്ചവനാണ് കോഹ്‌ലിയെന്ന്. എന്നാല്‍ സച്ചിന്റെ അടുത്തു പോലും കോഹ്‌ലിയെത്തില്ല. സച്ചിന്റെ സാങ്കേതിക തികവ് വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രം കിട്ടിയിട്ടുള്ളൂ. കവര്‍ഡ്രൈവ്, പുള്‍ ഷോട്ട്, കട്ട് ഷോട്ട് എല്ലാ മനോഹരമാണ്. കോഹ്‌ലിയും ഇത്തരം ഷോട്ടുകള്‍ കളിക്കും. എന്നാല്‍ കോഹ്‌ലിയുടേത് എല്ലാം ബോട്ടം ഹാന്‍ഡില്‍ നിന്നാണ് വരുന്നത്’ ആസിഫ് പറഞ്ഞു.

നിലവിൽ ബാബറാണ് കൊഹ്‍ലിയെക്കാൾ കേമനെന്നും ഏന്നാൽ ബാബറിന്റെ ഈ പ്രായത്തിലെ കോഹ്‌ലിയുടെ റെക്കോർഡുകൾ ഏറ്റെടുത്ത് മറുപക്ഷവും രംഗത്ത് വരുന്നുണ്ട്.