ഐ.പി.എല്ലില്‍ അച്ചടക്കം പാലിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളോട് ബൗച്ചര്‍, കാരണം ഇതാണ്

യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്‍ രണ്ടാം ഘട്ടം ടി20 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പരിശീലകന്‍ മാര്‍ക് ബൗച്ചര്‍. ഐ.പി.എല്ലില്‍ താരങ്ങള്‍ നെറ്റ്‌സില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും സൗകര്യങ്ങള്‍ നന്നായി ഉപയോഗിക്കുകയും ചെയ്യണമെന്ന് ബൗച്ചര്‍ ഉപദേശിച്ചു.

‘ഐ.പി.എല്‍ കളിക്കുന്ന താരങ്ങളോട് സംസാരിച്ചു. അവര്‍ തീര്‍ത്തും അച്ചടക്കം പാലിക്കേണ്ടതുണ്ട്. ശരിയായ സമയത്ത് ഒരു സംഘമായി ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് അവര്‍ മനസിലാക്കണം. യു.എ.ഇയിലെ സാഹചര്യങ്ങളില്‍ കളിച്ചു കൊണ്ട് അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നേടുന്നത് വലിയ ഒരു ടൂര്‍ണമെന്റിന് അവരെ പൂര്‍ണമായും സജ്ജമാക്കും. അവര്‍ നെറ്റ്‌സില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും സൗകര്യങ്ങള്‍ നന്നായി ഉപയോഗിക്കുകയും ചെയ്താല്‍ അത് ഗുണം ചെയ്യും’ മാര്‍ക് ബൗച്ചര്‍ പറഞ്ഞു.

Report on South Africa cricket body alleges corruption | Sports News,The  Indian Express

കോവിഡ് സാഹചര്യത്തില്‍ മെയില്‍ നിര്‍ത്തിവെച്ച 14ാം സീസണ്‍ ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് നടക്കുന്നത്. അതിനു ശേഷം ഒക്ടോബര്‍ 17ന് ലോക കപ്പിനും തുടക്കമാകും. യു.എ.ഇയാണ് ഇതിനും വേദിയാകുന്നത്. ശ്രീലങ്കയ്ക്കെതിരായ ടി 20 പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണ്.