ഈ ചിത്രം ഉപയോഗിച്ച് സച്ചിനെ പലരും കളിയാക്കുന്നു, എന്നാല്‍ അവര്‍ക്ക് ഇതിന് പിന്നിലെ വീരകഥ അറിയുമോ?

2010 ഇല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പണ്ട് ഒരിക്കല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റുമുട്ടി.. വാശിയേറിയ ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ നേടിയത് 478 എന്ന ഭീമാകാരമായ സ്‌കോര്‍..

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മുരളി വിജയ് ഒരറ്റത്ത് പൊരുതി നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ചെറുത്ത് നില്‍ക്കാന്‍ പോലും സാധിച്ചില്ല.. ഓസ്‌ട്രേലിയ ടീം തങ്ങളുടെ വജ്രായുധമായ ജോണ്‍സണെ ഉപയോഗിച്ച് കൊണ്ട് ഇന്ത്യയെ വലിഞ്ഞു മുറുക്കി.. വന്‍ മതില്‍ എന്ന് ലോകം വിശേഷിപ്പിക്കുന്ന ദ്രാവിടിനെയും, പൂജാരെയും എന്തിന് അധികം സെഞ്ച്വറി നേടി ചെറുത്ത് നിന്ന മുരളിയേയും തിരിച്ച് ജോണ്‍സണ്‍ കൂടാരത്തില്‍ എത്തിച്ചു ..

എന്നാല്‍ അവിടെ ഏത് വജ്രായുധവും ഭേദിച്ച് നില്‍ക്കാന്‍ കഴിയുന്ന ക്രിക്കറ്റിലെ ദൈവം എന്ന് വിശേഷിപ്പിക്കപെടുന്ന സച്ചിന്‍ ഒരറ്റത്ത് പലപ്പോഴത്തെയും പോലെ ടീമിനെ രക്ഷിക്കാന്‍ നിലയുറപ്പിച്ചു നിന്നു .. പിന്നീട് വന്ന പലരെയും ഓസ്‌ട്രേലിയ പട വീഴ്ത്തിയപ്പോഴും ആ മനുഷ്യന്‍ ഒരുപേടിയുമില്ലാതെ കരുതി കൂട്ടി എടുത്ത തീരുമാനം പോലെ നിലയുറപ്പിച്ചു.. എല്ലാ താരങ്ങളെയും അടിച്ച് പറത്തി ഒടുവില്‍ 214 റണ്‍സ് നേടിയപ്പോള്‍ അദ്ദേഹം ഔട്ട് ആയി..

ആ സമയം ടീം സ്‌കോര്‍ 486.. സച്ചിന്‍ ഔട്ട് ആയി കേവലം 10 റണ്‍സ് തികയ്ക്കും മുന്നേ ധോണി അടക്കമുള്ളവരെ വീഴ്ത്തികൊണ്ട് ടീമിനെ ഓസ്‌ട്രേലിയ ഓള്‍ ഔട്ട് ആക്കിയത് വേറെ ചരിത്രം
അങ്ങനെ രണ്ടാമത്തെ ഇന്നിങ്‌സ് തുടങ്ങി.. ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 223 റണ്‍സില്‍ ഓള്‍ ഔട്ട്.. മറുപടി ബാറ്റിംഗിന് ഇന്ത്യ ഇറങ്ങുന്നു. 146 റണ്‍സ് നേടുന്നതിനിടയില്‍ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടമായി..

കഴിഞ്ഞകളിയില്‍ താന്‍ ഔട്ട് ആയ ശേഷം വെറും 10 റണ്‍സടിക്കാന്‍ ആവാതെ ഓള്‍ ഔട്ട് ആയ ടീമിന്റെ അവസ്ഥ മനസിലാക്കിയ സച്ചിന്‍ നിലയുറപ്പിച്ചു കൊണ്ട് ഒരു ഒന്നൊന്നര ഹാഫ് സെഞ്ച്വറി നേടി.. ഒടുവില്‍ ചരിത്രപരമായ വിജയത്തിലേ ആ വിജയ റണ്‍സ് നേടിയപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷവും സങ്കടവും നിറഞ്ഞ ആ രംഗം പകര്‍ത്തിയതാണ് താഴെ കാണുന്ന ഈ ചിത്രം.

May be an image of 1 person and text that says "മലയാളി ക്രിക്കറ്റ് MALAYAL Û സോൺ"

പറഞ്ഞു വന്നത് ഇന്ന് ഈ പടം ഉപയോഗിച്ച് കൊണ്ട് സച്ചിനെ ആരേലും കളിയാക്കുന്നത് കണ്ടാല്‍ നിങ്ങള്‍ ആലോചിക്കേണ്ടത് സച്ചിന്‍ ചിരിക്കുന്ന സമയത്തെ ഏതോ ഒരു ഭാഗം വെച്ച് എടുത്ത സ്‌ക്രീന്‍ഷോട്ടിന്റെ ഭംഗിയെ കുറിച് ആവരുത് അന്ന് ടീമിനെ ജയിപ്പിച്ചു കൊണ്ട് Man Of the Match നേടിയ അദ്ദേഹത്തിന്റെ വീര്യത്തിനെ കുറിച്ചാവണം .. ഇതിനെ എഡിറ്റ് ചെയ്ത് മോശമായി ഒരാള്‍ ഇട്ടാല്‍ നിങ്ങള്‍ക്ക് ആ രംഗബോധമില്ലാത്ത കോമാളിയോട് പുച്ഛവും തന്റെ ടീമിന് വേണ്ടി ഒടുവില്‍ ആ ടൂര്‍ണമെന്റ് ഇലെ Man Of the Series നേടിയ സച്ചിനോട് ആദരവും തോന്നണം

എഴുത്ത്: എ.ജെ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍