ഈ രോഹിത് ശർമ്മയെ ഒരുപാട് ഇഷ്ടം, സ്കോർ ബോർഡ് ബുദ്ധിമുട്ടിക്കാതെ ദേ വന്നു ദാ പോയി ശൈലി ; ഇന്ത്യൻ നായകൻ എയറിൽ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ മറ്റൊരു മോശം പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 9 പന്തിൽ വെറും 2 റൺസ് മാത്രം നേടിയ അദ്ദേഹം ജെയിംസ് ആൻഡേഴ്സൻ്റെ മികച്ചൊരു പന്തിൽ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ടെസ്റ്റിൽ നേടിയ ഒരേ ഒരു സെഞ്ച്വറി ഒഴിച്ചുനിർത്തിയാൽ രോഹിത് മോശം ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്തായാലും ഇന്നത്തെ മോശം പ്രകടനത്തിന് പിന്നാലെ താരത്തിന് വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഇപ്പോൾ വരുന്നത്.

ഈ പരമ്പരയിൽ രോഹിത് ശർമ്മ നടത്തിയ പ്രകടനങ്ങൾ ഇങ്ങനെയാണ്: 24, 39, 14, 13, 131, 19, 2 . ഇതിൽ ഒരേ ഒരു മികച്ച പ്രകടനം ഒഴികെ ബാക്കി എല്ലാ ഇന്നിങ്സിലും ദയനീയ പ്രകടനമാണ് താരം നടത്തിയത്. ഫ്ലാറ്റ് ട്രാക്ക് കിട്ടിയാൽ മാത്രമേ താരം കളിക്കു എന്നും ബോളിങ് ട്രാക്കിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നുമാണ് ആരാധകർ പറയുന്നത്.

ജയ്‌സ്വാളിനെയും സർഫ്രാസിനെയും പോലെ ഉള്ള താരങ്ങൾ മാത്രമാണ് മികച്ച പ്രകടനം നടത്തുന്നതെന്നും അതിന്റെ ക്രെഡിറ്റാണ് രോഹിത് എടുക്കുന്നതെന്നുമാണ് വിമർശനമായി കേൾക്കുന്ന കാര്യം. ” രോഹിത് വന്നു രോഹിത് പോയി ആർക്കും ശല്യം ഉണ്ടാക്കാതെ “,” വല്ലപ്പോഴും ഒരു ഇന്നിംഗ്സ് കളിക്കും അതിന്റെ പേരിൽ വർഷങ്ങൾ ടീമിൽ നിൽക്കും” ഇതൊക്കെയാണ് രോഹിത് കേട്ട വിമർശനം.

നാലാം ക്രിക്കറ്റ് ടെസ്റ്റിൻറെ രണ്ടാം ദിനം ഇംഗ്ലണ്ടിനെ 352 റൺസിന് ഓൾ ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ്(2) തുടക്കത്തിലെ നഷ്ടമായി. ജെയിംസ് ആൻഡേഴ്സണാണ് വിക്കറ്റ് വീഴ്ത്തിയത്. അതെ സമയം ഇന്ത്യ ഇപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 എന്ന നിലയിലാണ്. 40 റൺസോടെ യശസ്വി ജയ്സ്വാളും 20 റണ്ണുമായി ശുഭ്മാൻ ഗില്ലും ക്രീസിൽ തുടരുന്നു.