ഗ്രൗണ്ടില്‍ കാണുന്ന വ്യക്തിയേയല്ല പുറത്തുള്ള കോഹ്‌ലി: ആദം സാംപ

Advertisement

ഗ്രൗണ്ടില്‍ കാണുന്ന വ്യക്തിയേയല്ല കളിക്കളത്തിന് പുറത്തുള്ള വിരാട് കോഹ്‌ലിയെന്ന് ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ. എല്ലാവരെയും പോലെ കോഹ്‌ലി തോല്‍വിയെ വെറുക്കുന്നുണ്ടെങ്കിലും മൈതാനത്തിന് പുറത്തുവന്നാല്‍ അദ്ദേഹം കൂളാണെന്ന് സാംപ പറയുന്നു.

‘ക്രിക്കറ്റ് ഫീല്‍ഡില്‍ നിങ്ങള്‍ കാണുന്ന വ്യക്തിയേ അല്ല കോഹ്‌ലി. കളിയിലേക്കും പരിശീലനത്തിലേക്കും കോഹ്‌ലി തീവ്രത കൊണ്ടുവരുന്നു. മറ്റെല്ലാവരേയും പോലെ തന്നെ തോല്‍ക്കുന്നത് കോഹ്‌ലി വെറുക്കുന്നു. മറ്റുള്ളവരേക്കാള്‍ കോഹ്‌ലി അത് പുറത്തു കാണിക്കും.’

Adam Zampa replaces Kane Richardson in RCB | Indiablooms - First Portal on Digital News Management

‘ഗ്രൗണ്ടില്‍ നിന്ന് പുറത്തു വന്നാല്‍ പിന്നെ കൂളാണ് കോഹ്‌ലി. ബസില്‍ ഇരുന്ന് യൂട്യൂബ് വീഡിയോകള്‍ കാണും, ഉറക്കെ ചിരിക്കും. ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവെച്ച റണ്‍ഔട്ട് വീഡിയോ കണ്ട് മൂന്നാഴ്ചയാണ് കോഹ്‌ലി അത് പറഞ്ഞ് ചിരിച്ചത്. കോഫി, യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചെല്ലാം കോഹ്‌ലി സംസാരിച്ചുകൊണ്ടിരിക്കും’ സാംപ പറഞ്ഞു.

He made it seem as if we had known each other forever': Adam Zampa reveals how Virat Kohli welcomed him in RCB - cricket - Hindustan Times

ഐ.പി.എല്ലില്‍ കോഹ്‌ലിയുടെ സഹതാരമാണ് ആദം സാംപ. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബാംഗ്ലൂരിനായി സാംപയ്ക്ക് കളിക്കാനായത്.