സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

സംസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ തീരുമാനമായി. കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടറുടേതാണ് തീരുമാനം. ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. അതേസമയം, സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുമായി ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് സമരവുമായി മുന്നോട്ട് പോകുന്നത്.

Read more

ഒരാഴ്ച സമയം നല്‍കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാന്‍ ഉടമകള്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളത്തെ സൂചന സമരം. ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.