വീണ്ടും ദുരന്തകഥയായി കിവീസ്, എതിരാളികൾക്ക് ഭീഷണിയായി പാകിസ്ഥാൻ ഫൈനലിൽ

തങ്ങളുടെ ടീമിന് സൗത്താഫ്രിക്കയുമായി നടന്ന മത്സരത്തിലെ വിജയത്തിന് ശേഷം ആകെ പോസിറ്റീവ് മാറ്റങ്ങൾ വന്നു എന്ന് മതി ഹെയ്ഡൻ പറഞ്ഞത് എത്രയോ ശരിയാണെന്ന് ഇന്ന് ബോധ്യപ്പെട്ടു. ടൂർണമെന്റിൽ ഇതുവരെ അവസരത്തിനൊത്ത് ഉയരാത്ത പാകിസ്ഥാൻ ഓപ്പണറുമാരായ ബാബർ– റിസ്‌വാൻ സഖ്യം ആടിത്തകർത്ത മത്സരത്തിൽ കിവീസ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. അവർ ആഗ്രഹിച്ചത് പോലെ ഫൈനലിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവരുടെ പ്രധാന താരങ്ങൾ രണ്ടും ഫോമായത് ഇരട്ടി സന്തോഷത്തിന് കാരണമായി. ബാബറും റിസ്‌വാനും അർദ്ധ സെഞ്ചുറി നേടിയാൻ പുറത്തായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ വില്യംസൺ തീരുമാനിച്ചത് വലിയ സ്കോർ ലക്ഷ്യമിട്ടായിരുന്നു. ബൗണ്ടറി നേടി തുടങ്ങിയ വില്ലംസോൺ അഫ്രീദിയുടെ മൂന്നാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ വില്യംസണും കോണ്‍വെയും മനോഹരമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്. ഹാരിസ് റൗഫിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് കോണ്‍വെ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ ഷദാബ് ഖാന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകായിരുന്നു താരം. ഇതോടെ ആറ് ഓവറില്‍ രണ്ടിന് 38 എന്ന നിലയിലായി കീവിസ്. തൊട്ടുപിന്നാലെ എത്തിയ ഫിലിപ്സും വലിയ സംഭാവനകൾ നൽകാതെ പുറത്തായി.

വില്യംസൺ പതുക്കെ കളിച്ചപ്പോൾ മിച്ചൽ വേഗത്തിൽ റൺസ് ഉയർത്തി. നായകൻ പുറത്തായ ശേഷം മിച്ചൽ സ്കോർ ബോർഡ് ഉയര്ത്താന് ശ്രമിച്ചെങ്കിലും അച്ചടക്കമുള്ള ബോളറുമാർ അവസാന ഓവറിൽ കൂടുതൽ വെടിക്കെട്ടിന് അനുവദിച്ചില്ല. മിച്ചൽ അർഥ സെഞ്ചുറി നേടിയപ്പോൾ വില്യംസൺ 43 രൃൻസ് നേടി. അഫ്രീദി രണ്ടും നവാസ് ഒരു വിക്കറ്റും നേടി.

ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച കൗണ്ടർ അറ്റാക്കിങ് ബാറ്റിംഗിലൂടെ ഇതൊന്നും ഞങ്ങൾക്ക് ഒരു ലക്ഷ്യമേ അല്ല എന്നുള്ള രീതിയിലാണ് ഓപ്പണറുമാർ കളിച്ചത്, അർദ്ധ സെഞ്ചുറി നേടിയ ബാബർ പുറത്തായതിന് ശേഷവും ക്രീസിൽ തുടര്ന്ന് റിസ്‌വാനും കൂട്ടുകാരനെ പോൽ അർദ്ധ സെഞ്ചുറി നേടി. താരത്തെ ബോൾട്ട് പുറത്താക്കിയപ്പോൾ ഏറെ വൈകിയിരുന്നു. ക്രീസിൽ ഒത്തുചേർന്ന ഷാൻ മസൂദ് ഇഫ്തിഖർ സഖ്യം അവസാന ഓവറിൽ ടീമിനെ വിജയവര കടത്തി.

ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ ടീം ഫൈനലിൽ നേരിടും.