‘പുതുതലമുറയിലെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം വിഷമിപ്പിക്കുന്നത്’; തുറന്നടിച്ച് കപില്‍ദേവ്

പുതുതലമുറയിലെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നാറില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ്. പേസല്ല, സ്വിംഗാണ് പ്രധാനമെന്നു ഫാസ്റ്റ് ബോളര്‍മാര്‍ മനസ്സിലാക്കണമെന്നും എന്നാല്‍ അവര്‍ അതു പഠിക്കാന്‍ ശ്രമിക്കാതെ ഒഴിഞ്ഞു മാറുകയാണെന്നും കപില്‍ പറഞ്ഞു.

‘പുതുതലമുറയിലെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നാറില്ല. പേസിനേക്കാള്‍ പ്രധാനം സ്വിംഗിനാണെന്നു കഴിഞ്ഞ ഐ.പി.എല്ലില്‍ ബോളര്‍മാര്‍ തിരിച്ചറിഞ്ഞു. 120 കിമി വേഗത്തില്‍ മാത്രം ബോള്‍ ചെയ്യുന്ന സന്ദീപ് ശര്‍മയെ നേരിടാന്‍ ബുദ്ധിമുട്ട് നേരിട്ടത് അദ്ദേഹം പന്ത് നന്നായി സ്വിംഗ് ചെയ്യിച്ചതിനാല്‍ ആണ്.’

IPL 2020: Sandeep Sharma Becomes 6th Indian Pacer to Take 100 IPL Wickets

‘പേസല്ല, സ്വിംഗാണ് പ്രധാനമെന്നു ഫാസ്റ്റ് ബോളര്‍മാര്‍ മനസ്സിലാക്കണം. അവര്‍ അതു പഠിക്കാന്‍ ശ്രമിക്കാതെ ഒഴിഞ്ഞു മാറുകയാണ്. ഈ ഐ.പി.എല്ലില്‍ എന്റെ ഹീറോ ടി.നടരാജനായിരുന്നു. ഒട്ടും ഭയമില്ലാതെയായിരുന്നു അവന്‍ ബോള്‍ ചെയ്തത്. മാത്രമല്ല നടരാജന്‍ ഒരുപാട് യോര്‍ക്കറുകളും എറിഞ്ഞു.’

IPL 2020: Sandeep Sharma Lavishes Praise On T Natarajan For His Brilliance In Death Overs

‘പന്ത് എങ്ങനെ സ്വിംഗ് ചെയ്യിക്കാമെന്നു അറിയില്ലെങ്കില്‍ വേരിയേഷനുകള്‍ക്കു വേണ്ടി ശ്രമിക്കുന്നത് അബദ്ധമാണ്. സ്വിംഗ് ബോളിംഗെന്ന കല തിരിച്ചുവരണം. സ്വിംഗ് ചെയ്യിക്കാന്‍ അറിയില്ലെങ്കില്‍ മറ്റെല്ലാം വെറുതെയാണ്’ കപില്‍ പറഞ്ഞു.