പരിക്കേറ്റ കിവീസ് നായകന് കെയിന്‍ വില്യംസണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കില്ല. കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. വില്യംസണിന് പകരം ടോം ലാഥം ടീമിനെ നയിക്കുമെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു.
“വില്യംസണെ പുറത്തിരുത്തുക എന്നത് എളുപ്പമുള്ള തീരുമാനം അല്ല. എന്നാലത് ശരിയായ തീരുമാനം ആണെന്ന് കരുതുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സമയത്തേക്ക് താരം പൂര്‍ണ്ണമായി ഫിറ്റായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ” ഗാരി സ്റ്റെഡ് പറഞ്ഞു.
വില്യംസണിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി വിശ്രമം ആവശ്യമാണെന്നതിനാലാണ് എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുന്നത്. പകരം വില്‍ യംഗ് മൂന്നാം നമ്പറില്‍ ഇറങ്ങും.
Read more
എഡ്ജ്ബാസ്റ്റണില് ഇന്നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. ഈ മാസം 18 നാണ് ലോക ടെസ്റ്റ് പാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയാണ് കിവീസിന്റെ എതിരാളി.