ശ്രീലങ്കയുടെ കോച്ചാകുമെന്ന് അഭ്യൂഹം, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജയവര്‍ധനെയുടെ പ്രതികരണം

പഴയ പ്രതാപം നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ് കിടക്കുന്ന ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായി മുന്‍ നായകന്‍ മഹേള ജയവര്‍ധനെ എത്തിയേക്കുമെന്ന തരത്തിലുള്ള സംസാരം ക്രിക്കറ്റ് ലോകത്ത് പൊടിപൊടിക്കാന്‍ തുടങ്ങിയിട്ട് ഏതാനും നാളുകളായി. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജയവര്‍ധനെ. ലങ്കയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അന്താരാഷ്ട്ര ടീമിന്റെ മുഖ്യ കോച്ചെന്ന മുഴുവന്‍ സമയ റോളിന് തനിക്ക് താല്പര്യമില്ലെന്ന് താരം പറഞ്ഞു.

‘ഒരു കളിക്കാരന്‍ എന്ന നിലയില്‍ 18 വര്‍ഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ചയാളാണ് ഞാന്‍. വര്‍ഷത്തില്‍ 12 മാസവും ഒരു സ്യൂട്ട്‌കേസില്‍ കഴിയാന്‍ എനിക്ക് താത്പര്യമില്ല. ഇതാണ് എനിക്ക് പറ്റിയ വെല്ലുവിളി. ഞാന്‍ കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നില്ല. അതുകൊണ്ട് തന്നെ കുടുംബവുമായി കഴിയാനുള്ള കൂടുതല്‍ സമയം എനിക്ക് ലഭിക്കും. ശ്രീലങ്കന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റ് ആവുന്നതില്‍ സന്തൊഷമുണ്ട്. പക്ഷേ, മുഴുവന്‍ സമയ പരിശീലകനാവാന്‍ താത്പര്യമില്ല’ ജയവര്‍ധനെ പറഞ്ഞു.

Mahela Jayawardene profile and biography, stats, records, averages, photos and videos

Read more

മുംബൈ ഇന്ത്യന്‍സ് പരിശീലകനായി മൂന്ന് കിരീടങ്ങളുള്ള ജയവര്‍ധനെ ‘ദി ഹണ്ട്രഡ്’ ഉദ്ഘാടന സീസണില്‍ കിരീടം ചൂടിയ സതേണ്‍ ബ്രേവിന്റെയും പരിശീലകനാണ്. അതുകൊണ്ട് തന്നെ നിലവിലെ വിലപിടിപ്പുള്ള പരിശീലകനാണ് ജയവര്‍ധനെ.