ദ്രാവിഡും ലക്ഷ്മണും എത്തി, ഇനി അയാളുടെ വരവാണ്; ബി.സി.സി.ഐ നീക്കം തുടങ്ങി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബിസിസിഐ. ഇതിനായുള്ള ശ്രമങ്ങളിലാണ് സെക്രട്ടറി ജയ് ഷാ എന്നാണ് പുറത്തുവരുന്ന വിവരം. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനും വിവിഎസ് ലക്ഷ്മണ്‍ എന്‍സിഎ തലവനുമായി നിയമിതരായ സാഹചര്യത്തില്‍ സച്ചിനെയാണ് ആരാധകര്‍ നേതൃത്വനിരയില്‍ മിസ് ചെയ്യുന്നത്.

നിലവില്‍ ഐപിഎല്ലില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകന്റെ റോള്‍ സച്ചിനാണ്. എന്നാല്‍ ദേശീയ ക്രിക്കറ്റിന്റെ വികസനത്തില്‍ അദ്ദേഹം ഇതുവരെ ഒരു പങ്കും വഹിച്ചിട്ടില്ല. ഈ കുറവ് നികത്താന്‍ സച്ചിനെ പ്രധാനപ്പെട്ട ഏതെങ്കിലുമൊരു റോളിലേക്കു കൊണ്ടു വരാനാണ് ജയ് ഷാ ആഗ്രഹിക്കുന്നത്.

Indians know India, should decide for India': Sachin Tendulkar on farmers' protest | Sports News,The Indian Express

നേരത്തെ ബിസിസിഐ പ്രസിഡന്‍റ്  സൗരവ് ഗാംഗുലിയും സച്ചിന്‍റെ വരവിനെ കുറിച്ച് പരസ്യ പ്രസ്താവന നടത്തിയിരുന്നു. ‘ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതെങ്കിലും വിധത്തില്‍ സച്ചിന്‍ ഭാഗമാവുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ നല്ലൊരു വാര്‍ത്ത വേറെ ഇല്ല. എന്നാല്‍ അതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമ്മുടെ കൈയിലുള്ള ഏറ്റവും കഴിവുള്ള ആളെ ഏറ്റവും നന്നായി വിനിയോഗിക്കാന്‍ കഴിയണം. ഒരു സമയം എത്തുമ്പോള്‍ സച്ചിനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാകും’ എന്നാണ് ഗാംഗുലി പറഞ്ഞത്.

Fab Four: Sourav Ganguly remembers 'great time of life' with the iconic quartet | Cricket News – India TV

ഡിസംബര്‍ 13നാണ് ലക്ഷ്മണ്‍ എന്‍സിഎ തലവനായി സ്ഥാനമേറ്റത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനത്തേക്കെത്തുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മണ്‍ എന്‍സിഎ തലവനായി ചുമതലയേറ്റെടുത്തത്.

Read more

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ച ശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) തലവനാക്കിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് കരാര്‍ രണ്ട് വര്‍ഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് നറുക്കുവീഴുന്നത്. ആദ്യം നിരസിച്ചെങ്കിലും ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചുമതല വന്‍മതില്‍ ഏറ്റെടുക്കുകയായിരുന്നു.