ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ചരിത്ര നേട്ടം. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിലെ മൂന്ന് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ജോ റൂട്ട് എന്നീ ഇംഗ്ലീഷ് പ്രധാന ബാറ്റർമാരെയാണ് ബുംറ മടക്കിയയച്ചത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 471 റൺസിന് മറുപടിയായി മൂന്നിന് 209 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ടാം ദിനം കളി നിർത്തുമ്പോൾ സെഞ്ച്വറി നേടി ഒലി പോപ്പും (100), റണ്ണൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസിൽ.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനത്തിൽ മൂന്ന് വിക്കറ്റ് നേടിയതോടെ സെന രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഏഷ്യൻ ബോളറെന്ന റെക്കോഡാണ് ബുംറ സ്വന്തം പേരിലാക്കിയത്. സെന മേഖലകളിൽ താരത്തിന്റെ 148-ാം വിക്കറ്റ് നേട്ടമാണ് ഇന്നലെ ഉണ്ടായത്. 146 വിക്കറ്റ് നേടിയ പാകിസ്താൻ ഇതിഹാസം വസീം അക്രത്തിനെ മറികടന്നാണ് ബുംറ മുന്നിലെത്തിയത്.
Read more
ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാൾ (101), നായകൻ ശുഭ്മൻ ഗിൽ (147), എന്നിവർക്ക് പുറമെ റിഷഭ് പന്തും (134) സെഞ്ച്വറി നേടി ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നൽകി. കെഎൽ രാഹുലും (42) ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിൽ തിളങ്ങിയിരുന്നു. എന്നാൽ മറ്റാർക്കും കാര്യമായി സ്കോർ ചെയ്യാൻ സാധിച്ചില്ല. ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയ കരുൺ നായർ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.