ബോളിംഗില്‍ ടീമിലെ സ്ഥാനം ഉറപ്പിക്കുമ്പോഴും ജഡേജ എന്ന ബാറ്റ്‌സ്മാന്റെ പ്രകടനങ്ങള്‍ പ്രതിഭയോട് നീതി പുലര്‍ത്തിയിരുന്നില്ല

രവീന്ദ്ര ജഡേജ കരിയറിലാകെ നേടിയത് 2195 റണ്‍സാണ്. ഫസ്റ്റ് ക്‌ളാസില്‍ 3 ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയ ഒരാളിന് 34.04 എന്ന ടെസ്റ്റ് ബാറ്റിംഗ് ശരാശരി ഒരു ഭൂഷണമല്ലെന്നത് ശരി തന്നെ.

എന്നാല്‍ അനുകൂല ബാറ്റിംഗ് സാഹചര്യങ്ങളില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍ ഓവറുകള്‍ വിഴുങ്ങി സ്‌കോറുകള്‍ അടിച്ചു കൂട്ടുമ്പോള്‍ ഏഴാമനായി ഇറങ്ങുന്ന ഒരാളിന് തികച്ചും അനുകൂലമായ സമയങ്ങളില്‍ ബാറ്റിംഗിന് അവസരം ലഭിക്കാറില്ല എന്നതാണ് വാസ്തവം. മാത്രമല്ല അയാള്‍ക്ക് അവസരങ്ങള്‍ കൂടുതലും കിട്ടുന്നതാകട്ടെ ടീം തകരുന്ന സ്ഥിതിവിശേഷങ്ങളിലും.

ബോളിംഗില്‍ ടീമിലെ സ്ഥാനം ഉറപ്പിക്കുമ്പോഴും ജഡേജയെന്ന ബാറ്റ്‌സ്മാന്റെ ആദ്യകാല പ്രകടനങ്ങള്‍ തീര്‍ത്തും പ്രതിഭയോട് നീതി പുലര്‍ത്തിയിരുന്നില്ല എന്നു തന്നെ പറയേണ്ടി വരും.
Image
സ്ഥിതിഗതികള്‍ മാറുകയാണ്. കഴിഞ്ഞ 20 ടെസ്റ്റുകളില്‍ ജഡേജ നേടിയത് 1000 ത്തോളം റണ്‍സുകളും 65 ഓളം വിക്കറ്റുകളുമാണ്. അതിന് മുമ്പുള്ള 36 ടെസ്റ്റുകളില്‍ 7 അര്‍ധ സെഞ്ചുറികള്‍ മാത്രം നേടിയ ജഡേജ അവസാന 20 ടെസ്റ്റുകളില്‍ നേടിയത് 1 സെഞ്ചുറിയും 9 അര്‍ദ്ധ സെഞ്ചുറികളുമാണ്.

Watch: Ravindra Jadeja Returns To The Field For The First Time Since Thumb Injury

ഇക്കാലയളവില്‍ ഇത്രയും മികച്ച ഓള്‍റൗണ്ട് പ്രകടനം ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയും സ്ഥിരതയോടെ നടത്തിയ കളിക്കാര്‍ വളരെ കുറച്ചു മാത്രമേ കാണാനാകൂ. നിലവില്‍ 32 വയസ് മാത്രമുള്ള ജഡേജ നേടിയത് 2195 റണ്‍സുകളും 227 വിക്കറ്റുകളുമാണ്. സഹ ജോഡി അശ്വിന്‍ 79 ടെസ്റ്റില്‍ 2656 റണ്‍സും 413 വിക്കറ്റുകളും നേടിയ അശ്വിന്‍ മുന്നിലാണെങ്കിലും 35 വയസുള്ള അശ്വിനെക്കാള്‍ പ്രായം അനുകൂലമുള്ള ജഡേജ ഓള്‍റൗണ്ട് കണക്കുകളില്‍ കരിയറില്‍ മെച്ചപ്പെടാന്‍ സാദ്ധ്യതയേറെ.

Image

ലോക ക്രിക്കറ്റില്‍ കപില്‍ദേവിന് മാത്രം സ്വന്തമുള്ള 4000 റണ്‍സ് + 400 വിക്കറ്റുകള്‍ എന്ന ക്‌ളബിലെ രണ്ടാമന്‍ എന്ന നേട്ടത്തിലെത്താന്‍ നിലവില്‍ സാദ്ധ്യത ജഡേജക്ക് തന്നെ. കാണ്‍പൂര്‍ ടെസ്റ്റില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടാന്‍ ശ്രേയസ് അയ്യര്‍ക്കും ടെസ്റ്റിലെ രണ്ടാം സെഞ്ചുറി നേടാന്‍ രവീന്ദ്ര ജഡേജക്കും സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.