ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023- സീസണിൽ 2016-ലെ ചാമ്പ്യന്മാരായ സൺറൈസേഴ്‌സ് ഹൈദരാബാദിന് അത്ര മികച്ച തുടക്കമല്ല കിട്ടിയത് . എയ്ഡൻ മാർക്രം നയിക്കുന്ന ടീം ലീഗിൽ ഇതുവരെ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ആദ്യ 2 മത്സരങ്ങളും തോറ്റ ടീം ഇന്നലത്തെ ജയത്തോടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു.
ടൂർണമെന്റിലെ 14-ാം മത്സരത്തിൽ, ഞായറാഴ്ച രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംഗ്‌സുമായി ഹൈദരാബാദ് ഏറ്റുമുട്ടി. ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഹൈദരാബാദ് മികച്ച ബോളിങ് പ്രകടനമാണ് നടത്തിയത്.
ആദ്യ ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ പഞ്ചാബ് താരം പ്രഭ്‌സിമ്രാൻ സിങ്ങിനെ പവലിയനിലേക്ക് തിരിച്ചയച്ചതാണ് ഹൈദരാബാദിന് മികച്ച തുടക്കമാണ് കിട്ടിയത്. എന്നിരുന്നാലും, പഞ്ചാബ് കിംഗ്‌സ് നായകൻ ശിഖർ ധവാൻ പുറത്താകാതെ 99 റൺസ് നേടി ടീമിനെ മാന്യമായ സ്കോറിലെത്തിച്ചു.
എതിരാളികളെ കുറഞ്ഞ സ്‌കോറിനു പുറത്താക്കാൻ ഹൈദരാബാദ് ശ്രമിച്ചപ്പോൾ , ധവാൻ അതിന് സമ്മതിക്കാതിരുന്നതോടെ ടീമിൽ നിരാശ ഉയർന്നു. ടീം ഉടമ കാവ്യ മാരനെ ടിവിയിൽ കാണിക്കുമ്പോൾ ക്യാമറാമാനോട് “ഹാറ്റ് റേ” എന്ന് പറയുന്നത് കാണാമായിരുന്നു. ധവാന്റെ വിക്കറ്റ് കിട്ടാത്തിൽ ഉള്ള അസ്വസ്ഥ ആയിരുന്നു കാവ്യയുടെ മുഖത്തും.
Baby #kavyamaran 😂
To cameraman Hat rey 😹😹#SRHvPBKS pic.twitter.com/duImSUu5OZ— चयन चौधरी (@Chayanchaudhary) April 9, 2023
Read more