IPL 2025: നീ ആ ഷോട്ട് കളിച്ചാൽ അത് രസമാണ്, ഞാൻ കളിച്ചാൽ പണി...റാഷിദ് ഖാനും സൂര്യകുമാർ യാദവും ഉൾപ്പെട്ട സംഭാഷണം വൈറൽ; വീഡിയോ കാണാം

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുടീമുകളും ഇറങ്ങുമ്പോൾ ആവേശകരമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഇന്നലെ പരിശീലനത്തിനിടയിൽ സ്റ്റാർ മുംബൈ ഇന്ത്യൻസ് (എംഐ) ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് ഗുജറാത്ത് ടൈറ്റൻസ് (ജിടി) ബൗളർ റാഷിദ് ഖാനുമായി നടത്തിയ രസകരമായ സംസാരം അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആണ് പോരാട്ടം നടക്കുന്നത്.

സൂര്യകുമാർ യാദവ് റാഷിദ് ഖാനെ കണ്ട ഉടനെ അദ്ദേഹത്തിന് കൈകൊടുത്തു. ശേഷം റാഷിദ്, സൂര്യകുമാറിനോട് അയാളുടെ പ്രശസ്തമായ ‘സുപ്ല'( സൂര്യകുമാർ ട്രെൻഡ് ആക്കിയ ഷോട്ട് ) ഷോട്ടിനെക്കുറിച്ച് ചോദിച്ചു. മറുപടിയായി റാഷിദ് കളിക്കുന്ന ” സ്നേക്ക്” ഷോട്ടുമായി ബന്ധപ്പെട്ട് സൂര്യകുമാറും സംസാരിച്ചു.

“നീ സ്നേക്ക് ഷോട്ട് കളിച്ചാൽ അത് നല്ല രസമാണ് കാണാൻ, പക്ഷെ ഞാൻ കളിച്ചാൽ…” സൂര്യകുമാർ പറഞ്ഞു.

എന്തായാലും ഇരുവരും ഇത് പറഞ്ഞ് ചിരിക്കുന്നതിന് ഇടയിൽ ജിടി പേസർ മുഹമ്മദ് സിറാജ് ഇരുവർക്കും ഇടയിലേക്ക് എത്തി. താൻ എങ്ങാനും ആ ഷോട്ട് കളിച്ചാൽ അത് ബെല്ലി ഡാൻസ് ആയി പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ഈ സീസണിൽ സിറാജും സൂര്യകുമാറും മികച്ച ഫോമിൽ കളിക്കുമ്പോൾ റാഷിദ് ഖാന് പതിവ് താളം ആവർത്തിക്കാനായിട്ടില്ല.