IPL 2025: കഴിഞ്ഞ വർഷം നീയൊക്കെ എന്നോട് കാണിച്ചത് ഓർമയുണ്ട്, അത് കൊണ്ട് ഇത്തവണ ഞാൻ പറയുന്നത് പോലെ ചെയ്യണം: ഹാർദിക് പാണ്ട്യ

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ ആരാധക പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്‌ പാണ്ട്യ. കഴിഞ്ഞ വർഷം രോഹിത് ശർമയ്ക്ക് പകരമായി ഹർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാൽ അതിൽ വൻ ആരാധക രോക്ഷമായിരുന്നു ഉയർന്നു വന്നത്. അന്ന് ആരാധകർ കൂകി വിളിച്ചതിനുള്ള മറുപടി ടി 20 ലോകകപ്പും, ചാമ്പ്യൻസ് ട്രോഫിയും നേടി അദ്ദേഹം നൽകിയിരുന്നു. ഇത്തവണത്തെ മത്സരങ്ങളിൽ ആരാധകർ താൻ ബാറ്റ് ചെയ്യാൻ വരുമ്പോഴും ടോസ് ചെയ്യാൻ വരുമ്പോഴും ആരാധകർ ആരവം മുഴക്കണം എന്ന് പറഞ്ഞിരിക്കുകയാണ് ഹാർദിക്‌ പാണ്ട്യ.

ഹാർദിക്‌ പാണ്ട്യ പറയുന്നത് ഇങ്ങനെ:

“ഇത്തവണ ബാറ്റ് ചെയ്യാൻ പോകുമ്പോഴും പന്തെറിയാൻ തയ്യാറെടുക്കുമ്പോഴും ടോസിനായി എത്തുമ്പോഴും എനിക്കായി ആരവം മുഴക്കണം. വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന്റെ ജഴ്സിയുടെ നിറമാണ് എനിക്ക് കാണേണ്ടത്. മറ്റൊന്നും അവിടെ കാണേണ്ടതില്ല”

ഹാർദിക്‌ പാണ്ട്യ തുടർന്നു

” കഴിഞ്ഞ വർഷത്തെ ഐപിഎൽ യാത്ര ഒരൽപ്പം ബുദ്ധിമുട്ടേറിയതായിരുന്നു. എങ്കിലും അത് മികച്ചതായിരുന്നു. ഞാൻ എന്നെത്തനെ ടീമിൽ നിർണായക സാന്നിധ്യമായാണ് കരുതിയിരിക്കുന്നത്. ടീമിനായി ഞാൻ എന്റെ ഓൾ റൗണ്ടറെന്ന കഴിവ് ഉപയോ​ഗിക്കുന്നു. അത് തീർച്ചയായും ടീമിന് ​ഗുണം ചെയ്യും” ഹാർദിക് പാണ്ട്യ പറഞ്ഞു.