IPL 2024: രോഹിത് ശർമ്മ അടുത്ത വർഷം ഞങ്ങളുടെ ടീമിൽ കളിച്ചേക്കും, വെളിപ്പെടുത്തലുമായി സൂപ്പർ പരിശീലകൻ രംഗത്ത്

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മയുടെ ഭാവി അനിശ്ചിതത്വത്തിൽ മൂടപ്പെട്ടിരിക്കുകയാണ്. ഐപിഎൽ 2024-ന് മുമ്പ് ക്യാപ്റ്റൻസി നഷ്ടപെട്ട രോഹിത് നിലവിൽ മുംബൈയിൽ വളരെയധികം അസ്വസ്ഥനായിട്ടാണ് തുടരുന്നത്. രോഹിത് അടുത്ത വര്ഷം പുതിയ ഒരു ടീം നോക്കുമ്പോൾ അതിൽ ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ പേരുകളാണ് മുന്നിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് തന്നെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പേരും പറയുന്നു.

അവസരം ലഭിച്ചാൽ രോഹിതിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയായി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന്റെ പേരും ഉയരുകയാണ്. എന്നിരുന്നാലും, മെഗാ ലേലം നടക്കുന്നതുവരെ രോഹിത്തിന്റെ കാര്യത്തിൽ ഉള്ള സസ്പെൻസ് തുടരുമെന്ന് ഉറപ്പാണ് . രോഹിതിനെ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടോയെന്നു ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്.

“ഞങ്ങൾ രോഹിത് ശർമ്മയെ മുംബൈയിൽ നിന്ന് ഇവിടേക്ക് ആകർഷിക്കാൻ പോകുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ചർച്ചക്കാരനാകാം,” ലാംഗർ പറഞ്ഞു.

ഐപിഎൽ മെഗാ ലേലം ഡിസംബറിൽ നടക്കും, കളിക്കാരെ നിലനിർത്തൽ പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 10 ഫ്രാഞ്ചൈസി ഉടമകളും ബിസിസിഐയും തമ്മിലുള്ള കൂടിക്കാഴ്ച ഏപ്രിൽ 16 ന് നടക്കും. 2022 ലെ മെഗാ ലേലത്തിൽ നിന്ന് വ്യത്യസ്‍തമായി തങ്ങൾക്ക് നിലനിർത്തേണ്ട കളിക്കാരുടെ എണ്ണം എട്ടായി ഉയർത്തണം എന്നതാണ് ടീമുകളുടെ ആവശ്യം.