പഞ്ചാബിന്റെ അടുത്ത നായകന്‍ മായങ്ക്; രാഹുലിനെ കൈവിട്ടതിന്റെ കാരണം പറഞ്ഞ് കുംബ്ലെ

ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് നായകന്‍ കെഎല്‍ രാഹുലിനെ കൈവിട്ടത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി പഞ്ചാബ് കിംഗ്സ് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ. രാഹുല്‍ ടീമില്‍ തുടരണമെന്നാണ് മാനേജ്‌മെന്റ് ആഗ്രഹിച്ചതെന്നും എന്നാല്‍ടീമില്‍ തുടരാതെ ലേലത്തിന്റെ ഭാഗമാവാന്‍ താരം തീരുമാനിക്കുകയായിരുന്നു എന്നും കുംബ്ലെ വെളിപ്പെടുത്തി.

‘മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തേണ്ട കളിക്കാരെ തീരുമാനിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാന വെല്ലുവിളി രാഹുലിന്റെ കാര്യത്തിലായിരുന്നു. കാരണം അദ്ദേഹം ടീമില്‍ തുടരണമെന്നായിരുന്നു ഞങ്ങളുടെ താല്‍പ്പര്യം. ഈ കാരണം കൊണ്ടു തന്നെയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചാബിന്റെ ക്യാപ്റ്റനായി രാഹുലിനെ തിരഞ്ഞടുത്തത്. ടീമിന്റെ നട്ടെല്ലായി അദ്ദേഹത്തെ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ഇത്തവണ രാഹുല്‍ ടീമില്‍ തുടരാതെ ലേലത്തിന്റെ ഭാഗമാവാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തീരുമാനത്തെ ബഹുമാനിക്കുന്നു. കളിക്കാര്‍ക്കു അതിനുള്ള അവകാശമുണ്ട്.’

Losing close games becoming pattern for us': Punjab Kings coach Anil Kumble  after 2-run defeat against RR | Cricket - Hindustan Times

‘മായങ്കിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ മൂന്ന്-നാലു വര്‍ഷങ്ങളായി അവര്‍ ഞങ്ങളോടൊപ്പമുണ്ട്. ടീമിനു വേണ്ടി വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ പഞ്ചാബ് കിങ്സിനൊപ്പമുണ്ട്. വളരെ മികച്ച താരമായിട്ടാണ് മായങ്കിനെ കാണുന്നത്. തീര്‍ച്ചയായിട്ടും നായകസ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ള ക്രിക്കറ്റര്‍ കൂടിയാണ് അവന്‍’ കുംബ്ലെ പറഞ്ഞു.

Rahul & Mayank Smash Half Centuries, Punjab Post 195/4 vs Delhi

Read more

മെഗാ ലേലത്തിന് മുമ്പായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. രണ്ടു കളിക്കാരെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. ഒന്ന് ഓപ്പണര്‍ മായങ്ക് അഗര്‍വാളും രണ്ടാമത്തെയാള്‍ ദേശീയ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത പേസര്‍ അര്‍ഷ്ദീപ് സിംഗുമാണ്. മായങ്കിന് 14 കോടിയും അര്‍ഷ്ദീപിന് നാല് കോടിയുമാണ് പ്രതിഫലം.