ഉമ്രാന്‍ മാലിക്ക്, ഇന്ത്യയുടെ ശുഐബ് അക്തര്‍

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ മിന്നല്‍വേഗത്താല്‍ ഞെട്ടിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരം ഉമ്രാന്‍ മാലിക്ക്. കെകെആറിനെതിരായ മത്സരത്തിലൂടെ അരങ്ങേറിയ ഈ കാശ്മീര്‍ താരം വമ്പന്‍ നേട്ടവുമായാണ് മൈതാനം വിട്ടത്. ഈ സീസണിലെ ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയാണ് ഉമ്രാനെന്ന 21 കാരന്‍ ക്രിക്കറ്റ് ലോകത്തെ താരമായത്.

150.06 കിമി വേഗതയില്‍ ബോള്‍ ചെയ്താണ് ഉമര്‍ ഈ നേട്ടത്തിലെത്തിയത്. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്താണ് ഇത്രയും വേഗത്തില്‍ ഉമര്‍ എറിഞ്ഞത്. ആദ്യ ബോള്‍ തന്നെ ബൗണ്ടറിയിലേക്ക് പായിച്ചാണ് ശുഭ്മാന്‍ ഗില്‍ ഉമ്രാനെ ഐപിഎല്ലിലേക്കു വരവേറ്റത്. 145 കിമിയായിരുന്നു ബോളിന്റെ വേഗത. അടുത്ത ബോള്‍ 142 കിമി വേഗതിലെത്തിയപ്പോള്‍ മൂന്നാം ബോള്‍ 150.06 കിമി വേഗത കൈവരിച്ചു.

IPL 2021: Who is Umran Malik, Sunrisers Hyderbad's New Tearaway Pacer

ശേഷിച്ച മൂന്നു ബോളുകളുടെ വേഗത 146.8 കിമി, 143.4 കിമി, 142 കിമി എന്നിങ്ങനെയായിരുന്നു. 10 റണ്‍സാണ് കന്നി ഓവറില്‍ ഉമ്രാന്‍ വിട്ടുകൊടുത്തത്. മത്സരത്തില്‍ നാലോവറും എറിഞ്ഞ ഉമ്രാന്‍ 27 റണ്‍സാണ് ആകെ വഴങ്ങിയത്. എന്നാല്‍ താരത്തിന് വിക്കറ്റൊന്നും നേടാനായില്ല.

First Look: Debutant Umran Malik clocks 150kph

നേരത്തേ റോയല്‍ ചാലഞ്ചേഴ്സ് താരം മുഹമ്മദ് സിറാജായിരുന്നു ഈ സീസണിലേ വേഗതയേറിയ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാരില്‍ തലപ്പത്ത്. ആദ്യ രണ്ടു സ്ഥാനങ്ങളിലും സിറാജായിരുന്നു. 147.68 കിമി, 147.67 കിമി എന്നിങ്ങനെയായിരുന്നു ബോളുകളുടെവേഗത. ഇതാണ് ഉമ്രാന്‍ അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ഓവറില്‍ തന്നെ തിരുത്തിയത്.