മുംബൈയും കൊല്‍ക്കത്തയും തോറ്റാലോ?, രാജസ്ഥാനും പഞ്ചാബിനും ഇനിയും സാദ്ധ്യത!

ഐപിഎല്‍ 14ാം സീസണ്‍ പ്ലേഓഫിനോട് അടുത്തിരിക്കുകയാണ്. സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സി ടീമുകള്‍ പ്ലേ ഓഫില്‍ കടന്നു കഴിഞ്ഞു. ഇനി അറിയേണ്ടത് നാലാം സ്ഥാനക്കാരായി ആരാവും പ്ലേ ഓഫിലെത്തുക എന്നതാണ്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, കെകെആര്‍ എന്നിവരാണ് നാലാം സ്ഥാനത്തിനായി പോരാടുന്നത്. ഇതില്‍ 12 പോയിന്റ് വീതമുള്ള മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കുമാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇനി അവശേഷിക്കുന്ന ഏക മത്സരത്തില്‍ ഇരുവരും തോല്‍ക്കുകയും നിലവില്‍ 10 പോയിന്റ് വീതവുള്ള പഞ്ചാബും രാജസ്ഥാനും ജയിക്കുകയും ചെയ്താലോ?

തങ്ങളുടെ ജയവും മറ്റു ടീമുകളുടെ തോല്‍വിയും മാത്രമല്ല, നെറ്റ് റണ്‍റേറ്റ് എന്ന ഭാഗ്യം കൂടി കനിഞ്ഞാല്‍ മാത്രമേ നാലാം സ്ഥാനത്ത് യഥാര്‍ത്ഥ അവകാശിയാരെന്ന് അറിയാനാവൂ. നിലവില്‍ കൊല്‍ക്കത്തയാണ് നെറ്റ് റണ്‍റേറ്റില്‍ ഈ നാല് പേരില്‍ മുന്നില്‍. +0.294 ആണ് കെകെആറിന്റെ നെറ്റ് റണ്‍റേറ്റ്. രാജസ്ഥാനെതിരായ അവസാന മത്സരം ജയിച്ചാല്‍ 14 പോയിന്റുമായി കെകെആര്‍ പ്ലേഓഫ് യോഗ്യത നേടും. കൊല്‍ക്കത്തയും മുംബൈയും അവസാന മത്സരത്തില്‍ തോറ്റാല്‍ നെറ്റ് റണ്‍റേറ്റ് പ്ലേഓഫ് ടീമിനെ നിശ്ചയിക്കും.

null

-0.048 ആണ് മുംബൈയുടെ നെറ്റ് റണ്‍റേറ്റ്. അവസാന മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പിക്കുകയും കെകെആര്‍ രാജസ്ഥാനോട് തോല്‍ക്കുകയും ചെയ്താല്‍ മുംബൈ 14 പോയിന്റുമായി പ്ലേഓഫില്‍ കടക്കും. കൊല്‍ക്കത്ത അവസാന മത്സരം ജയിച്ചാല്‍ മുംബൈയ്ക്കു പ്ലേഓഫില്‍ കടക്കാന്‍ വലിയ മാര്‍ജിനില്‍ ജയിക്കേണ്ടിവരും.

IPL 2021: Sanju Samson hails Rajasthan Royals bowlers for brilliant display against KKR - myKhel

-0.737 നെറ്റ് റണ്‍റേറ്റുള്ള രാജസ്ഥാന് അവസാന മത്സരത്തില്‍ കൂറ്റന്‍ മാര്‍ജിനില്‍ കൊല്‍ക്കത്തയെ തോല്‍പിക്കുകയും മുംബൈ ഹൈദരാബാദിനോട് വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും വേണം. പഞ്ചാബ് ചെന്നൈയോടും തോല്‍ക്കണം.

Explained: How Punjab Kings (PBKS) Can Qualify For IPL 2021 Playoffs

Read more

-0.241 നെറ്റ് റണ്‍റേറ്റുള്ള പഞ്ചാബിന് ചെന്നൈയെ തോല്‍പിക്കുകയും കൊല്‍ക്കത്ത, മുംബൈ ടീമുകള്‍ തോല്‍ക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ 4 ടീമുകള്‍ക്കും 12 പോയിന്റ് വീതമാകും. അപ്പോള്‍ നെറ്റ് റണ്‍റേറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്ലേഓഫ് തീരുമാനിക്കും.