ഹൈദരാബാദിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ഇനിയുള്ള മത്സരങ്ങള്‍ക്കില്ല

ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താന്‍ ജയവും ഭാഗ്യവും തുണയ്ക്കണമെന്നിരിക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ പരിക്കാണ് നിര്‍ണായക നിമിഷത്തില്‍ ഹൈദരാബാദിന് തിരിച്ചടിയായിരിക്കുന്നത്. പരിക്കേറ്റ വിജയ് ശങ്കര്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക് ഉണ്ടാകില്ല.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് ശങ്കറിനു പരിക്കേറ്റത്. കളിക്കിടെ പിന്‍തുടയിലെ ഞരമ്പിന് പരിക്കേറ്റ ശങ്കര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെയാണ് മൈതാനം വിട്ടത്. തുടര്‍ന്ന് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറായിരുന്നു ശങ്കറിന്റെ ഓവറിലെ ശേഷിച്ച പന്തെറിഞ്ഞത്.

IPL 2020: Was a Do-or-Die Game for Me To Stay in Sunrisers

വിജയ് ശങ്കര്‍ ഈ സീസണില് ഏഴു മല്‍സരങ്ങളിലാണ് ഹൈദരാബാദിനായി ഇറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ അര്‍ദ്ധ സെഞ്ച്വറിയടക്കം 97 റണ്‍സും നാലു വിക്കറ്റുമാണ് ഈ സീസണില്‍ ശങ്കറിന്റെ സംഭാവന.

IPL 2020: Vijay Shankar Ruled Out Of Tournament As SRH Suffer Another Injury Blow

ഏറെ നിര്‍ണായകമായ മത്സരത്തിലിന്ന് ഹൈദരാബാദ് ബാംഗ്ലൂരിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ഷാര്‍ജയിലാണ് മത്സരം.  ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താന്‍ വമ്പന്‍ മത്സരം നടക്കുന്നതിനാല്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഹൈദരാബാദിന് ജയിച്ചേ തീരൂ.