ഐ.പി.എല്‍ 2020; മോര്‍ഗന്റെ കീഴില്‍ കൊല്‍ക്കത്ത ഇറങ്ങുന്നു, എതിരാളികള്‍ മുംബൈ

Advertisement

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് അബുദാബിയിലാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ മുംബൈ ഇറങ്ങുമ്പോള്‍, മോര്‍ഗന്‍ നായകസ്ഥാനത്ത് എത്തിയതിന്റെ പുതു ഊര്‍ജ്ജത്തിലാണ് നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്.

ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമടക്കം 10 പോയിന്റുമായി രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാമതുണ്ട്. സീസണില്‍ മികച്ച ഫോമിലുള്ള മുംബൈ, ചെന്നൈയോടും ബാംഗ്ലൂരിനോടും മാത്രമാണ് പരാജയപ്പെട്ടത്. ബാറ്റിംഗ് ബോളിംഗ് നിരകള്‍ മികച്ച ഫോമിലുള്ള മുംബൈയുടെ പ്രകടനം തടുക്കാന്‍ കൊല്‍ക്കത്ത നന്നേ വിയര്‍ക്കേണ്ടിവരും.

MI vs KKR 2020: Mighty Mumbai Indians face Kolkata Knight Riders | Cricket News - Times of India

ശുഭ്മാന്‍ ഗില്‍, ശിവം മാവി തുടങ്ങിയ യുവനിരയാണ് കൊല്‍ക്കത്തയുടെ സമ്പത്ത്. കൂടെ ഇയാന്‍ മോര്‍ഗനും, കാര്‍ത്തികും നിതീഷ് റാണയും. എന്നാല്‍ ഇതുവരെ ആന്ദ്രെ റസലില്‍ നിന്നും ഒരു മികച്ച പ്രകടനം ഉണ്ടായിട്ടില്ല എന്നത് നിരാശ നല്‍കുന്ന കാര്യമാണ്. സുനില്‍ നരെയ്ന്‍ കളിക്കുമോ എന്നതാണ് മറ്റൊരു വലിയ ആശങ്ക. സംശയാസ്പദമായ ബൗളിംഗിന്റെ പേരില്‍ നരെയ്ന്‍ ഒരിക്കല്‍ കൂടി ഐ.പി.എല്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയുമായി എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്തയുള്ളത്.

RR vs KKR: Knight Riders face stern test against marauding Royals - The Week

മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് അത്ര മികച്ച റെക്കോഡല്ല ഉള്ളത്. 26 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 20- ലും ജയം മുംബൈയ്ക്കായിരുന്നു. 6 എണ്ണത്തില്‍ മാത്രമാണ് കൊല്‍ക്കത്ത ജയിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ 49 റണ്‍സിന് മുംബൈയോട് തോറ്റ കൊല്‍ക്കത്ത അവസാന മത്സരത്തില്‍ ബാംഗ്ലൂരിനോട് 82 റണ്‍സിന് തോറ്റാണ് എത്തുന്നത്.