ഗെയ്‌ലിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് പിന്നില്‍ ആ ദേഷ്യം; തുറന്നു പറഞ്ഞ് ഗാംഗുലി

ഐ.പിഎല്ലില്‍ പഞ്ചാബ് സൂപ്പര്‍ കിംഗിസിന് ഈ സീസണിനെ തുടക്കം അത്ര നല്ല ഓര്‍മ്മയല്ല. ജയിച്ചു തന്നെ സീസണ്‍ തുടങ്ങിയെങ്കിലും പിന്നീട് പരാജയങ്ങളുടെ ഘോഷയാത്രയാണ് പഞ്ചാബിന് നേരിടേണ്ടി വന്നത്. തുടര്‍ തോല്‍വികള്‍ക്കിടയിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ ടീമിലുള്‍പ്പെടുത്താതിരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. എന്നാല്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ എന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് ഗെയ്‌ലിന് ടീമിലിടം ലഭിച്ചത്.

ടീമിലെത്തിയ ഗെയില്‍ മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെയ്ക്കുന്നത്. ടൂര്‍ണമെന്റിന്റെ പകുതി പിന്നിട്ട ഘട്ടത്തിലുള്ള ഗെയ്‌ലാട്ടത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഗെയിലിനെ ടീമിലേക്ക് തിരഞ്ഞെടുക്കാതിരുന്നത് അദ്ദേഹത്തെ ഏറെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.

Sourav Ganguly lauds Ashwin

“ഗെയിലിനെ ടീമിലുള്‍പ്പെടുത്താന്‍ വൈകിയത് അദ്ദേഹത്തെ ശരിക്കും വേദനിപ്പിക്കുന്നതായിരുന്നു. അത്രയും മത്സരങ്ങള്‍ പുറത്തിരുന്നതിലുള്ള ദേഷ്യമാണ് പിന്നീടുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ പ്രകടമായത്. ഐ.പി.എല്ലില്‍ എത്രത്തോളം കടുത്ത പോരാട്ടം താരങ്ങള്‍ തമ്മില്‍ നടക്കുന്നുണ്ടെന്ന് അതിലൂടെ വ്യക്തമായി. ടീമില്‍ ഇല്ലാതിരുന്നിട്ടും ടീം സ്പിരിറ്റ് കാണിക്കുന്ന താരമാണ് ഗെയ്ല്‍. എല്ലാ സമയത്തും പോസിറ്റീവായി നില്‍ക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കഴിയണം” ഗാംഗുലി പറഞ്ഞു.

IPL 2020: Will Kings XI Punjab unleash Chris Gayle against Rajasthan Royals in Sharjah? - Sports News

Read more

ടീമിലിടം നേടിയ ആദ്യ മത്സരത്തില്‍ തന്നെ ഗെയ്ല്‍ അര്‍ദ്ധ സെഞ്ച്വറിയുമായി വരവറിയിച്ചു. അടുത്ത മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ രക്ഷകനായി. മൂന്നാമത്തെ മത്സരത്തിലും ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് ബോളര്‍മാര്‍ അറിഞ്ഞു. പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കണമെന്നിരിക്കെ ഗെയ്‌ലിന്റെ മികച്ച പ്രകടനങ്ങള്‍ ഇനിയും ടീമിന് അനിവാര്യമാണ്.