ചെന്നൈ ഒരു മാജിക്കും പുറത്തെടുക്കാന്‍ പോകുന്നില്ല, അതിനുള്ള കരുത്ത് അവര്‍ക്കില്ല; തുറന്നടിച്ച് സ്റ്റൈറിസ്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേ ഓഫ് സാദ്ധ്യതകള്‍ ഏറെക്കുറേ അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കേണ്ടതിനൊപ്പം ബാക്കിയുള്ള ടീമുകളുടെ പ്രകടനത്തെയും കൂടി ആശ്രയിച്ചാണ് ചെന്നൈയുടെ പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ചെന്നൈയുടെ കാര്യത്തില്‍ ഒരു പ്രതീക്ഷയും വേണ്ടെന്നും അവര്‍ പ്ലേ ഓഫിലെത്താന്‍ പോകുന്നില്ലെന്നും തുറന്നടിച്ചിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരം സ്‌കോട്ട് സ്റ്റൈറിസ്.

“ധോണിയുടെ ടീമിന് പ്ലേ ഓഫിലെത്താനുള്ള പവറില്ല. ഇപ്പോള്‍ അവര്‍ പരിതാപകരമായ സ്ഥിതിയിലാണ്. ഇവിടെ നിന്ന് കാര്യങ്ങള്‍ മാറ്റി മറിച്ച് പ്ലേ ഓഫിലെത്താനുള്ള സാദ്ധ്യതകള്‍ തീരെയില്ല എന്നു പറയാം. വയസ്സന്‍മാര്‍ നിറഞ്ഞ ടീമിനെയും കൊണ്ട് നല്ലത് പോലെ കളിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ അവരുടെ പ്രകടനം താഴോട്ടിറങ്ങും, ഈ സീസണില്‍ അതാണ് ഉണ്ടായിരിക്കുന്നത. ഈ ടൂര്‍ണമെന്റില്‍ അവര്‍ക്കിനി ഒരു തിരിച്ചുവരവില്ല.” സ്റ്റൈറിസ് വ്യക്തമാക്കി.

IPL 2018 | Mahendra Singh Dhoni will certainly enjoy being back with CSK: Scott Styris10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. ഒടുവില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് മോഹങ്ങള്‍ പൊലിഞ്ഞത്.

Faf and Watson roar as CSK regain touch with big win over KXIP | The Rahnuma Daily

ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ഷാര്‍ജയിലാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ വിജയിച്ചിരുന്നു. യുവതാരങ്ങള്‍ക്ക് ഇനിയുള്ള മത്സരങ്ങളിലെങ്കിലും ധോണി അവസരം കൊടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.