‘ഇന്ത്യയ്ക്ക് ജയിക്കാന്‍ കോഹ്‌ലി വേണമെന്നില്ല’; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

Advertisement

വിരാട് കോഹ്‌ലിയില്ലാതെയും ഇന്ത്യന്‍ ടീമിനു വിജയിക്കാന്‍ സാധിക്കുമെന്നു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. കോഹ്‌ലിയുടെ അഭാവം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറില്ലെന്നും ടീമിലെ മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് ഈ അഭാവം നികത്തുമെന്നും ഗവാസ്‌കര്‍ പറയുന്നു.

‘കോഹ്‌ലി കളിച്ചിട്ടില്ലാത്തപ്പോഴെല്ലാം ഇന്ത്യ വിജയിച്ചതായി നോക്കിയാല്‍ മനസിലാവും. ഓസ്ട്രേലിയക്കെതിരായ ധര്‍മശാല ടെസ്റ്റ്, അഫ്ഗാനിസ്താനെതിരായ ടെസ്റ്റ്, 2018 ലെ നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. കോഹ്‌ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ഉത്തരവാദിത്വം വര്‍ധിക്കും. കഴിവിന്റെ പരമാവധി ഇരുവരും പുറത്തെടുക്കേണ്ടി വരും.’

Playing it Gavaskar's way: The Little Master's 12 commandments for cricket

‘കോഹ്‌ലിയുടെ ഒഴിവില്‍ ആര് ഇന്ത്യയെ നയിക്കുമെന്ന് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കണം. ക്യാപ്റ്റന്‍സി രഹാനെയെ സഹായിക്കുമെന്നാണ് കരുതുന്നത്. സാഹചര്യങ്ങളെ നിയന്ത്രണത്തിലാക്കാനും കുറേക്കൂടി സുരക്ഷിതത്വം തോന്നാനും ഇത് രഹാനെയെ സഹായിക്കും. പൂജാരയെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ വിടണം.’ ഗവാസ്‌കര്‍ പറഞ്ഞു.

Ajinkya Rahane, Cheteshwar Pujara To Practice With Pink Ball

ഓസീസിനെതിരാ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാവും കോഹ്ലി ഇന്ത്യയെ നയിക്കുക.ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോഹ്ലി നാട്ടിലേക്ക് മടങ്ങും. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.