INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

വിരാട് കോഹ്‌ലിയുടെ വിരമിക്കലിൽ വിശ്വസിക്കാനാവാതെയും ഞെട്ടിയും രംഗത്തെത്തുകയാണ് മുൻ താരങ്ങൾ. സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു 14 വർഷത്തെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചതായി കോഹ്‌ലി ഇന്ന് അറിയിച്ചത്. വിരമിക്കലിന് പിന്നാലെ കോഹ്‌ലിക്ക് അഭിനന്ദനവും ആശംസയും നേർന്ന് മുൻ താരങ്ങളും ആരാധകരും അടക്കം നിരവധി ആളുകളാണ് എത്തിയത്. എന്തുകൊണ്ടാണ് വിരാട് ഇത്രയും വേഗം വിരമിച്ചത് എന്ന ചോദ്യം ആരാധകർ ചോദിക്കുമ്പോൾ അതിലൊരു കാരണമായി പറയുന്നത് ബിസിസിഐയുടെ പെരുമാറ്റച്ചട്ടം ആണെന്നാണ്.

ബിസിസിഐയുടെ പുതിയ നിയമപ്രകാരം താരങ്ങൾക്ക് അവരുടെ കുടുംബത്തോടൊപ്പം വലിയ പര്യടനങ്ങളിൽ 14 ദിവസം മാത്രമേ ഒപ്പം കുടുംബത്തിന് താരങ്ങൾക്ക് ഒപ്പം നിൽക്കാൻ സാധിക്കുക ഉള്ളു. ഫാമിലി മാനായ കോഹ്‌ലിയെ സംബന്ധിച്ച് ബിസിസിഐ കൊണ്ടുവന്ന പുതിയ നിയന്ത്രങ്ങങ്ങൾ അസ്വസ്ഥത ഉണ്ടാക്കി. ഏത് വിദേശ പര്യടനത്തിന് പോയാലും വിരാട് കോഹ്‌ലി അനുഷ്‌കയെ ഒപ്പം കൂട്ടിയിരുന്നു. അതിനൽ തന്നെ കുടുംബത്തിന് ഒപ്പം സമയം ചിലവഴിക്കാൻ പറ്റാത്ത പുതിയ നിയമം അയാളെ തളർത്തി.

ഇത് കൂടാതെ കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൻറെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു താരം കുട്ടികളെ നോക്കാനായി ഭാര്യയുടെ മുത്തശ്ശിയും സുരക്ഷാ ഉദ്യോഗസ്ഥനെയും ബിസിസിഐ ചെലവിൽ കൊണ്ടുവന്നുവെന്നും ഇത് വിരാട് കോഹ്‌ലി ആണെന്നും ആരോപണമുണ്ടായിരുന്നു. പിന്നാലെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ പരാജയം കൂടി ആയതോടെ ബിസിസിഐ നിയമം കടുപ്പിച്ചു.

എന്തായാലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രം കളിക്കുന്നതിനാൽ ഒരുപാട് സമയം ലോകകപ്പിന് ഒരുങ്ങാൻ കിട്ടും എന്ന് ഉറപ്പാണ്.