നിർണായക ടോസ് ജയിച്ച് ഇന്ത്യ, ടീമിൽ നിർണായക മാറ്റങ്ങൾ

ബി ഗ്രൂപ്പിലെ അതിനിർക മത്സരത്തിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് സൗത്ത് ആഫ്രിക്കയും ഇന്ത്യയും.  മത്സരത്തിലെ ടോസ് ഭാഗ്യം രോഹിതിനൊപ്പം. ടോസ് ജയിച്ച രോഹിത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ അക്‌സർ പട്ടേലിന് പകരം ദീപക്ക് ഹൂഡ എത്തി.

സെമി ഫൈനൽ പ്രവേശനത്തിനുള്ള പോരാട്ടങ്ങൾ മുറുകുന്നതിനാൽ അവസാന നിമിഷ സമ്മർദ്ദം ഒഴിവാക്കാനാണ് ഇന്നത്തെ മത്സരത്തിൽ ജയം ഇരുടീമും ആഗ്രഹിക്കുന്നത്, ഇന്ത്യൻ ബാറ്റിങ്ങും ദക്ഷിണാഫ്രിക്കൻ ബൗളിങ്ങും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ മത്സരം.

വലിയ സ്കോർ തന്നെയാണ് ഇന്ത്യൻ ലക്‌ഷ്യം, മറുവശത്ത് ഇന്ത്യൻ ബാറ്റിംഗ് നിരയെ വേഗം ഒതുക്കാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കും.