2023ലെ ഐസിസി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് ആത്മവിശ്വാസം അർപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വീരേന്ദർ സെവാഗ്. അനുഭവപരിചയത്തിന്റെയും യുവത്വത്തിന്റെയും മിശ്രിതമായ ടീമായതിനാൽ തന്നെ ഈ ലോകകപ്പ് ഇന്ത്യ തന്നെ ജയിക്കുമെന്നും സെവാഗ് ആരാധകർക്ക് ഉറപ്പ് നൽകി.
വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും വേണ്ടി കളിക്കാർ നിലകൊള്ളണമെന്നും ട്രോഫി ഉയർത്തി അവർക്ക് അവിസ്മരണീയമായ വിടവാങ്ങൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.. “വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും രണ്ട് മഹാന്മാരാണ്, വരാനിരിക്കുന്ന ലോകകപ്പ് നേടാൻ അവർ അർഹരാണ്. മറ്റ് കളിക്കാർ അവിസ്മരണീയമായ വിടവാങ്ങൽ ലഭിക്കുമെന്ന് ഉറപ്പാക്കണം, ”അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും രോഹിത് ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. അവൻ ഒരു മികച്ച താരമാണ് . മറുവശത്ത്, കോലി എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 2011 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം അദ്ദേഹം സച്ചിൻ ടെണ്ടുൽക്കറെ ചുമലിലേറ്റി, അദ്ദേഹത്തിനും രോഹിത്തിനും സമാനമായ യാത്രയപ്പ് നൽകണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
സെവാഗ് പറഞ്ഞത് പോലെ രോഹിത്തിനും കോഹ്‌ലിക്കും ഇത് അവസാന ലോകകപ്പ് ആയിരിക്കും. ഇരുതാരങ്ങളുടെ ചിറകിലേറി ലോകകപ്പ് നേടാൻ തന്നെ ആയിരിക്കും ഇന്ത്യയുടെ ശ്രമം.