ന്യൂസിലാന്‍ഡ് പര്യടനം; തലവേദന കുറയ്ക്കാന്‍ ഇന്ത്യ, സൂര്യകുമാറിന് പുതിയ ദൗത്യം?

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര വെള്ളിയാഴ്ച വെല്ലിംഗ്ടണില്‍ ആരംഭിക്കും. ഹാര്‍ദിക് പാണ്ഡ്യയാണ് ടി20യില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പര്യടനത്തില്‍ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ ആയിരിക്കും ആദ്യം നിരീക്ഷിക്കപ്പെടുക.

ന്യൂസിലന്‍ഡിനെതിരായ സ്‌ക്വാഡില്‍ ഇന്ത്യയ്ക്ക് ധാരാളം ഓപ്പണിംഗ് ഓപ്ഷനുകള്‍ ഉണ്ട്. ശുഭ്മാന്‍ ഗില്ലായിരിക്കും ഒരു ഓപ്പണര്‍. ഗില്ലിനൊപ്പം സൂര്യകുമാര്‍ യാദവോ ദീപക് ഹൂഡയോ ഇറങ്ങിയേക്കുമെന്നണ് വിവരം. കൂടാതെ ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നീ ഓപ്ഷനുകളും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.

ടി20 ലോകകപ്പില്‍ ഇന്ത്യ നേരിട്ട പ്രശ്നങ്ങളിലൊന്ന് മോശം തുടക്കമായിരുന്നു. വെല്ലിംഗ്ടണില്‍ ഇന്ത്യന്‍ ബെഞ്ചിലുള്ള ഒരു കൂട്ടം ഓപ്പണര്‍മാര്‍ പൃഥ്വി ഷായെപ്പോലെ എക്‌സ്പ്രസ് സ്റ്റാര്‍ട്ടര്‍മാരല്ലെങ്കിലും, കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും എങ്ങനെ കളിച്ചു എന്നതിലേക്കുള്ള ഒരു അപ്‌ഡേഷനായിരിക്കും അവര്‍.

Read more

ഗില്ലിനൊപ്പം ഓപ്പണിംഗില്‍ മികച്ച ഓപ്ഷന്‍ ഇഷാന്‍ കിഷനാണ്. താരത്തെ മൂന്നാം നമ്പരില്‍ ഇറക്കുന്നതിനേക്കാള്‍ ഓപ്പണിംഗില്‍ പ്രയോജനപ്പെടുത്തുന്നതാകും ബുദ്ധി. എന്നാല്‍ ലക്ഷ്മണ്‍-ഹാര്‍ദിക് കൂട്ടുകെട്ട് ആരെയാകും തിരഞ്ഞെടുക്കുക എന്നതുവരെ ഈ സംശയം നീളും.