അവരായിരിക്കും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക; ഓസീസ് പര്യടനത്തെ കുറിച്ച് ഗംഭീര്‍

കോവിഡ് പ്രതിസന്ധികളെ മറികടന്ന് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് അങ്കം ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ്. വരുന്ന ഡിസംബറില്‍ അതും അവരുടെ മണ്ണില്‍ വെച്ച്. ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരം പകരുന്ന കാഴ്ചയാകും. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ കരുത്ത് എന്താണെന്നും അവിടെ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി എന്തെന്നും പറയുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍.

ബൗളര്‍മാരാണ് ഇന്ത്യയുടെ കരുത്തെന്നാണ് ഗംഭീര്‍ പറയുന്നത്. ‘ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഗതി നിശ്ചയിക്കുക ഫാസ്റ്റ് ബൗളര്‍മാര്‍ ആയിരിക്കും. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും അടക്കമുള്ള വമ്പന്‍മാരെ പിടിച്ചുകെട്ടാന്‍ ശേഷിയുള്ള ബൗളിംഗ് നിര ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് സ്മിത്തിന്റെയും വാര്‍ണറുടെയും മടങ്ങിവരവ് ഇന്ത്യയ്ക്ക് വെല്ലുവിളി തന്നെയാണ്.’ ഗംഭീര്‍ പറഞ്ഞു.

India increase lead at the top of Test rankings table following ...

കഴിഞ്ഞ വര്‍ഷം നടന്ന ഓസീസ് പര്യടനത്തില്‍ ഇന്ത്യയ്ക്കായിരുന്നു പരമ്പര. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിലായിരുന്ന സ്മിത്തും വാര്‍ണറും അന്ന് കളിച്ചിരുന്നില്ല. ഇപ്പോഴിതാ കളിയിലേക്ക് തിരിച്ചെത്തിയ ഇരുവരും മികച്ച ഫോമിലാണ്. സ്മിത്ത് ടെസ്റ്റ് റാങ്കിംഗില്‍ കോഹ് ലിയ്ക്ക് മുമ്പിലായി ഒന്നാമതുണ്ട്. ഇരുവര്‍ക്കും ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോഡുകളാണ് ഉള്ളതും.

Smith, Warner say no to four-day Tests - ARYSports.tv

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് മത്സരങ്ങടങ്ങിയ ടെസ്റ്റ് പരമ്പരയാണുള്ളത്. ബ്രിസ്‌ബെയ്‌നില്‍ ഡിസംബര്‍ മൂന്നിനാണ് ആദ്യ ടെസ്റ്റ്. അഡ് ലെയ്ഡ്, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. അഡ് ലെയ്ഡ് ടെസ്റ്റ് പകലും രാത്രിയുമായാണ് നടക്കുക.