രക്ഷനായി ശര്‍ദുല്‍ താക്കൂര്‍, കളി തിരിച്ചു പിടിച്ച് ഇന്ത്യ

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 35 ന് ഒന്ന് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി ഇന്ന് നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 102 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

രണ്ടാം ദിനത്തെ മൂന്ന് വിക്കറ്റും വീഴ്ത്തിയത് ശര്‍ദുല്‍ താക്കൂറാണ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് യുവതാരം കീഗന്‍ പീറ്റേഴ്‌സണും നായകന്‍ എല്‍ഗറും നല്‍കിയത്. എന്നാല്‍ സ്‌കോര്‍ 88 ല്‍ നില്‍ക്കെ 28 റണ്‍സെടുത്ത എല്‍ഗറെ ശാര്‍ദുല്‍ പന്തിന്റെ കൈയിലെത്തിച്ച് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു.

Image

എല്‍ഗര്‍ പുറത്തായതിനു പിന്നാലെ പീറ്റേഴ്‌സണ്‍ അര്‍ദ്ധ സെഞ്ചുറി നേടി. 118 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത് മുന്നേറിയ പീറ്റേഴ്‌സണെ വീഴ്ത്തി വീണ്ടും താക്കൂര്‍ രക്ഷകനായി. താക്കൂറിന്റെ ഡെലിവറിയില്‍ പീറ്റേഴ്‌സന്റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പില്‍ മായങ്ക് അഗര്‍വാള്‍ കൈയിലൊതുക്കി.

Read more

റാസി വാന്‍ ഡെര്‍ ഡസ്സനാണ് ഒടുവില്‍ പുറത്തായത്. താക്കൂറിന്റെ ഡെലിവറിയില്‍ പന്ത് പിടിച്ചാണ് ഡസ്സന്‍ മടങ്ങിയത്. ഒരു റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നിലവില്‍ ഇന്ത്യയ്ക്ക് 100 റണ്‍സിന്റെ ലീഡുണ്ട്.