നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

സംസ്ഥാനത്ത് സ്‌കൂള്‍ വര്‍ഷം ആരംഭിക്കാനിരിക്കെ തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 150ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. ജൂണ്‍ മാസം സ്‌കൂളുകളിലേക്ക് പോകാന്‍ ഒരുങ്ങുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെയും തൊട്ടടുത്ത പഞ്ചായത്തുകളിലെയും തെരഞ്ഞെടുത്ത 150ലധികം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. കുട്ടികള്‍ക്കിടയില്‍ അവരുടെ വിദ്യാഭ്യാസത്തിനും കലാ സാംസ്‌കാരിക സാമൂഹിക വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ട്രസ്റ്റ് എന്ന സംഘടനയാണ് പഠനോപകരണ വിതരണ പരിപാടി സംഘടിപ്പിച്ചത്.

ടി.ഡി ജോസ് ഫൗണ്ടേഷന്റെ സഹകരണത്തോടു കൂടിയാണ് പഠനോപകരണങ്ങള്‍ സംഘടിപ്പിച്ച് വിതരണത്തിനൊരുക്കിയത്. തൃശ്ശൂരില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ ഞായറാഴ്ച ഉച്ചക്ക് 03 മണിക്കാണ് പരിപാടി സംഘടിപ്പിച്ചത്. തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രനാണ് പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തത്. സൊലസ് സ്ഥാപക ഷീബ അമീര്‍ പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളോടൊപ്പം എത്തി പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. പരിപാടിയ്ക്ക് ചേമ്പര്‍ ഓഫ് കോമ്മേഴ്‌സ് സെക്രട്ടറി ജിജി ജോര്‍ജ്ജ് ആശംസകള്‍ അറിയിച്ചു. പഠനം – വിജയം എന്ന വിഷയത്തില്‍ കൗണ്‍സിലര്‍ വില്ലി ജിജോയുടെ സെമിനാറും പരിപാടിയ്ക്ക് മാറ്റുകൂട്ടി. ചൈല്‍ഡ് ട്രസ്റ്റിനുവേണ്ടി മായ പരമശിവമാണ് പഠനോപകരണ വിതരണ പരിപാടിക്കു നേതൃത്വം നല്‍കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മായ പരമശിവം: 8129544577
മാനേജിങ് ട്രസ്റ്റി, ചൈല്‍ഡ് ട്രസ്റ്റ്, തൃശൂര്‍