ഇന്ത്യന്‍ ബാറ്റര്‍മാരെ കുടഞ്ഞെറിഞ്ഞ് കടുവക്കൂട്ടം; പിടിച്ചു നിന്നത് രാഹുല്‍ മാത്രം

ബംഗ്ലദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഭിമുഖീകരിച്ചത് കൂട്ടത്തകര്‍ച്ച. ബംഗ്ലാദേശ് ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര 41.2 ഓവറില്‍ 186 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷക്കീബ് അല്‍ ഹസനാണ് ഇന്ത്യയുടെ അന്തകനായത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിന്റെ ഇന്നിംഗ്‌സ് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വിക്കാന്‍ വകയുള്ളത്. രാഹുല്‍ 70 ബോളില്‍ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 73 റണ്‍സെടുത്തു. രോഹിത് ശര്‍മ (31 പന്തില്‍ 27), ശിഖര്‍ ധവാന്‍ (17 പന്തില്‍ 7), വിരാട് കോഹ്‌ലി (15 പന്തില്‍ 9), ശ്രേയ്യസ് അയ്യര്‍ (39 പന്തില്‍ 24), വാഷിംഗ്ടണ്‍ സുന്ദര്‍ (43 പന്തില്‍ 19), ഷഹബാസ് അഹമ്മദ് (4 പന്തില്‍ 0), ഷര്‍ദൂല്‍ താക്കൂര്‍ (3 പന്തില്‍ നിന്ന് 2), ദീപക് ചാഹര്‍ (3 പന്തില്‍ നിന്ന് 0), മുഹമ്മദ് സിറാജ് 20 ബോളില്‍ 9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

10 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷക്കീബ് അല്‍ ഹസന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഇബദോട്ട് ഹുസൈന്‍ നാല് വിക്കറ്റ് വീഴ്ത്തി. മെഹിദി സഹന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് സെന്‍.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: ലിറ്റണ്‍ ദാസ്, അനമുല്‍ ഹഖ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മൂദുള്ള, അഫീഫ് ഹൊസൈന്‍, മെഹിദി ഹസന്‍ മിറാസ്, ഹസന്‍ മഹ്മൂദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഇബാദോട്ട് ഹൊസൈന്‍

.