സിഡ്‌നിയിലെ ഹീറോ പുറത്ത്; നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

Advertisement

ഇന്ത്യയ്‌ക്കെതിരെ ഗബ്ബയില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പരിക്കേറ്റ യുവ താരം വില്‍ പുകോസ്‌കിയെ പുറത്തിരുത്തിയാണ് ഓസീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പുകോസ്‌കിയ്ക്ക് പകരം ഓപ്പണറായി മാര്‍ക്കസ് ഹാരിസിനെ ടീമില്‍ ഉള്‍പ്പെടുത്തി.

സിഡ്‌നി ടെസ്റ്റിലാണ് പുകോസ്‌കി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ഇന്നിംഗ്‌സില്‍ തന്നെ 62 റണ്‍സ് നേടി പുകോസ്‌കി താരമായിരുന്നു. അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മാര്‍ക്കസ് ഹാരിസിനെ ഓസീസ് ടീമിലേക്ക് പരിഗണിക്കുന്നത്. 16 മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ടീമിലേക്കുള്ള മടങ്ങിവരവ്.

28കാരനായ മാര്‍ക്കസ് ഹാരിസ് 9 ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്ട്രേലിയന്‍ ജഴ്സി അണിഞ്ഞിട്ടുണ്ട്. 24.06 ശരാശരിയില്‍ 385 റണ്‍സ് നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 79 റണ്‍സാണ്. രണ്ട് അര്‍ദ്ധ സെഞ്ച്വറിയാണ് 17 ഇന്നിംഗ്സില്‍ നിന്ന് ഹാരിസ് നേടിയത്. ഹാരിസിന്റെ വരവ് മാത്രമാണ് ഓസീസ് ടീമിലെ ഏകമാറ്റം.

India vs Australia: Marcus Harris furious with himself after missing maiden Test hundred - Sports News

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: മാര്‍ക്കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്.