രാജസ്ഥാൻ ഇന്ന് ബാംഗ്ലൂരിനെതിരെ, ടീമിൽ നിർണായക മാറ്റങ്ങൾ

ഈ വർഷത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. പോയ വർഷങ്ങളിലെ പിഴവുകൾ എല്ലാം തിരുത്തി വലിയ കുതിപ്പിനൊരുങ്ങുകയാണ് ടീം. സീസണിലെ മത്സരങ്ങളിൽ എല്ലാം ആധികാരിക വിജയം നേടിയ ടീം തങ്ങൾക്ക് ആകെയുള്ള ഒരു ദൗർബല്യത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ്.

ഇന്ന് ബാംഗ്ലൂരിനെ നേരിടാനിറങ്ങുന്ന ടീമിൽ നിർണായക മാറ്റം വരുത്താൻ ഒരുങ്ങിയിരിക്കുകയാണ് ടീം.  ഫോം നഷ്ടപെട്ട ഓപ്പണര്‍ യശസ്വീ ജയ്‌സ്വാളിന് പകരം മലയാളി താരം കരുണ്‍ നായരേയോ ശുഭം അഗര്‍വാളിനേയോ പരീക്ഷിച്ചേക്കാൻ സാധ്യതകൾ ഉണ്ട്. കഴിഞ്ഞ വർഷം മികച്ച ഫോമിൽ ആയിരുന്ന യശസ്വീ ഈ വർഷം താളം കണ്ടെത്തിയിരുന്നില്ല.

രാജസ്ഥാൻ ബൗളറുമാരായ അശ്വിനെയും ബോൾട്ടിനെയും അടിച്ചുപറത്തിയിട്ടുള്ള കോഹ്‌ലിയിലാണ് ബാംഗ്ലൂർ പ്രതീക്ഷയെങ്കിൽ ,അശ്വിൻ-ചഹൽ സ്പിൻ കോമ്പിനേഷൻ ആണ് രാജസ്ഥാന്റെ പ്രധാന ആയുധം.

എന്തായാലും ആവേശകരമായ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.