ആ താരങ്ങൾ ലോക കപ്പ് നേടി തരുമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ നിങ്ങളാണ് വിഡ്ഢികൾ, അവരുടെ കാലം കഴിഞ്ഞു; സൂപ്പർ താരങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് കപിൽദേവ്

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് പരിവർത്തന ഘട്ടം ആരംഭിച്ച് കഴിഞ്ഞു. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും സ്ഥിരമായി ടി20 ക്രിക്കറ്റ് കളിക്കാൻ സാധ്യതയില്ല, ഈ വര്ഷം നടന്ന ടി20 ലോകകപ്പിന് ശേഷമാണ് അത്തരമൊരു തീരുമാനം വന്നത്. 10 വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു രോഹിതും കോഹ്‌ലിയും.

പരിമിത ഓവർ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അവർ ഇപ്പോഴും ലോക ക്രിക്കറ്റിലെ മികച്ച 10 താരങ്ങളിൽ ഒരാളാണ്, എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി സ്ഥിതി ഒരുപാട് മാറിയിട്ടുണ്ട്. കോഹ്ലി ഇടക്ക് പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിച്ചെങ്കിലും രോഹിത് നിരാശപ്പെടുത്തി . 1983ലെ ലോകകപ്പ് ജേതാവായ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് പറയുന്നത് കോഹ്‌ലിയിലും രോഹിത്തിലും ഒരുപാട് പ്രതീക്ഷകൾ വെക്കരുതെന്നാണ്.

“ലോകകപ്പ് നേടണമെങ്കിൽ, പരിശീലകനും സെലക്ടർമാരും ടീം മാനേജ്‌മെന്റും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. വ്യക്തിപരമായ താൽപ്പര്യങ്ങൾ പുറകോട്ട് വെക്കുക, ടീമിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും 2-3 കളിക്കാരും ഞങ്ങൾക്ക് ലോകകപ്പ് നേടുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല. നിങ്ങളുടെ ടീമിൽ നിങ്ങൾ വിശ്വസിക്കണം. അങ്ങനെയൊരു ടീം നമുക്കുണ്ടോ? തീർച്ചയായും. ഞങ്ങൾക്ക് ചില മാച്ച് വിന്നർമാർ ഉണ്ടോ? അതെ, തീർച്ചയായും! ലോകകപ്പ് നേടാൻ തക്ക താരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്,” കപിൽ എബിപി ന്യൂസിനോട് പറഞ്ഞു.

ഔദ്യോഗികമായി ഇന്ത്യയുടെ നിലവിലെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായ രോഹിത് രണ്ട് വർഷത്തിലേറെയായി ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ടില്ല. മറുവശത്ത്, കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ ഏകദിന സെഞ്ചുറിക്കായുള്ള 36 മാസത്തെ കാത്തിരിപ്പിന് കോഹ്ലി വിരാമമിട്ടു.