നിയമം അറിയില്ലെങ്കിൽ അത് പഠിക്കണം പാകിസ്ഥാൻ, ഇവന്മാർക്ക് മാത്രം എവിടെ നിന്ന് കിട്ടുന്നു ഇങ്ങനെ ഉള്ള മണ്ടത്തരം; വെറൈറ്റി പണി മേടിച്ച് പാകിസ്ഥാൻ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ വിചിത്രമായ സംഭവങ്ങളാണ് പാക്കിസ്ഥാനിൽ അരങ്ങേറുന്നത്. റഗുലർ ക്യാപ്റ്റൻ ബാബർ അസം പനി മൂലം ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നില്ല. നായകന്റെ അഭാവത്തിൽ അവർക്ക് ഒരു ഉപനായകനും ഉണ്ടായിരുന്നില്ല. അവർ ഒരു വൈസ് ക്യാപ്റ്റന്റെ പേര് വെളിപ്പെടുത്താത്തതിനാൽ, പ്ലെയിംഗ് ഇലവന്റെ ഭാഗമല്ലാത്ത മുഹമ്മദ് റിസ്‌വാൻ പകരക്കാരനായി കളത്തിലിറങ്ങുകയും നായകൻ എന്ന നിലയിൽ കാര്യങ്ങൾ ചെയ്യുകയും ചെയ്തു.

ഫീൽഡിലെ തീരുമാനങ്ങളും ബോളറുമാർക്കുള്ള ഉപദേശങ്ങളും നൽകിയതും റിസ്‌വാൻ തന്നെ ആയിരുന്നു. അതേസമയം മുൻ നായകൻ സർഫ്രാസ് കളിക്കളത്തിൽ സന്നിഹിതനായിരുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ ഡി.ആർ.എസ് എടുക്കാൻ മാത്രമാണ് അദ്ദേഹം നിന്നത്.

കുറച്ച് സമയത്തിന് ശേഷം, ഇത്തരം സമയങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള സന്ദേശങ്ങൾക്ക് ശേഷം, റിസ്വാൻ മൈതാനത്ത് തന്റെ പ്രവർത്തികൾ നിർത്തി മാറി നിൽക്കുക ആയിരുന്നു.

നിയമം – 24.1.2 – പറയുന്നു: “ഒരു പകരക്കാരൻ ബൗൾ ചെയ്യുകയോ ക്യാപ്റ്റനായി പ്രവർത്തിക്കുകയോ ചെയ്യരുത്, എന്നാൽ അമ്പയർമാരുടെ സമ്മതത്തോടെ വിക്കറ്റ് കീപ്പറായി പ്രവർത്തിക്കാൻ മാത്രമേ പാടുള്ളു.”

എന്തായാലും പണ്ട് മുതലേ ട്രോളർമാരുടെ സ്ഥിര വേട്ടമൃഗങ്ങളായ പാക്കിസ്ഥാന് നല്ല പണിയാൻ അടുത്തത് കിട്ടിയിരിക്കുന്നത്.