മികച്ച കഴിവുകള്‍ ഉണ്ടായിട്ടും അഹങ്കാരി എന്ന ലേബലില്‍ കഴിവുകളെ വേണ്ടത്ര അംഗീകരിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ മാറ്റി നിര്‍ത്തിയ ഒരു കളിക്കാരനാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ എന്ന ലേബലില്‍ ഹാര്‍ദ്ദിക് ഇന്ത്യന്‍ ടീമിന് നല്‍കുന്ന ബാലന്‍സ് ഒരിക്കലും ഒഴിവാക്കാനാകുന്നതല്ല.
2019 ഏകദിന ലോകകപ്പിന് ശേഷം 500+ റണ്‍സും 20+ വിക്കറ്റുകളും വീഴ്ത്തിയ 7 ഓള്‍റൗണ്ടര്‍മാരാണ് ലോക ക്രിക്കറ്റിലുള്ളത്. വാനിന്ദു ഹസരങ്ക , ധനഞ്ജയ ഡിസില്‍വ , ദസുന്‍ ഷനക , മെഹ്ദി ഹസന്‍ , ഷാക്കിബ് അല്‍ ഹസന്‍ , ഹാര്‍ദ്ദിക് പാണ്ട്യ, രവിന്ദ്ര ജഡേജ എന്നിവരാണ് അവര്‍.
Runs Avg SR Wkt Avg
ഹസരങ്ക 769 26.5 112.4 58 28.1
ധനഞ്ജയ 929 27.3 82.3 24 38.4
ഷനക 877 22.5 85.8 20 35.1
മെഹ്ദി 718 25.6 79.5 56 30.5
ഷാക്കിബ് 1061 36.6 83.5 48 24.5
ഹാര്‍ദ്ദിക് 801 40.0 104.4 25 26.0
ജഡേജ 524 40.3 80.0 28 43.5
ഓള്‍ റൗണ്ടര്‍മാരില്‍ ഏറ്റവും കൂടുതല്‍ ശരാശരിയും നൂറിന് മുകളില്‍ നില്‍ക്കുന്ന സ്‌ട്രൈക് റേറ്റും മികച്ച രണ്ടാമത്തെ ബൗളിംഗ് ശരാശരിയും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ആണ് . ബാറ്റിങ്ങിലേക്ക് മാത്രം വന്നാല്‍ ഒരു ബിഗ് മാച്ച് പ്ലേയര്‍ ആണ് ഹാര്‍ദ്ദിക് എന്ന് നിസ്സംശയം പറയാം.
മികച്ച ടീമുകളില്‍ ഓസ്‌ട്രേലിയക്ക് എതിരെ 55 ശരാശരിയിലും 112 സ്‌ട്രൈക്ക് റേറ്റിലും ആണ് ഹാര്‍ദ്ദിക് റണ്‍സ് നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 45 ശരാശരിയിലും 121 സ്‌ട്രൈക് റേറ്റിലും പാക്കിസ്ഥാനെതിരെ 70 ശരാശരിയിലും 132 സ്‌ട്രൈക് റേറ്റിലും ആണ് റണ്‍സ് നേടിയിരിക്കുന്നത്.
പരാജയപ്പെട്ടിരിക്കുന്നത് ന്യൂസിലാന്റിനോടും ദക്ഷിണാഫ്രിക്കയോടും മാത്രം…
ഈ ലോകകപ്പില്‍ ഫോമിലുള്ള ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇരട്ടിപ്പിക്കുന്നുണ്ട്. ജഡേജയുടെ ഫോമില്ലായ്മയും അക്ഷര്‍ പട്ടേലിന്റെ പരിക്കും ഹാര്‍ദ്ദികിന് മേലുള്ള സമ്മര്‍ദ്ദം ഇരട്ടിയാക്കുന്നുണ്ട്. ഒരു പക്ഷേ 2011 ല്‍ യുവരാജ് നടത്തിയ പോലൊരു പെര്‍ഫോമന്‍സ് ഹാര്‍ദ്ദികിന് നല്‍കാനായാല്‍ 2023 ലോകകപ്പ് ഇന്ത്യന്‍ ഷെല്‍ഫിലിരുന്നേക്കും …
എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍