സ്വന്തം മണ്ണിൽ ഇന്ത്യ മൂന്നാം കിരീടം നേടാനുള്ള ശ്രമത്തിൽ സ്റ്റാർ ഇന്ത്യയുടെ ബാറ്റർ വിരാട് കോഹ്‌ലി ഏകദിന ലോകകപ്പിന്റെ നാലാം പതിപ്പ് കളിക്കും. മൂന്ന് വർഷത്തെ മോശം ഫോമിനെ അതിജീവിച്ച ശേഷം വീണ്ടും ഫോം വീണ്ടെടുത്ത താരം ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി കോഹ്‌ലി ടൂർണമെന്റിലേക്ക് പോകും. 2011 ലോകകപ്പ് ജയിച്ച ടീമിൽ നിലവിൽ കോഹ്‌ലിയും അശ്വിനും മാത്രമേ ടീമിനൊപ്പം ഉള്ളു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
13 ഇന്നിംഗ്‌സുകളിൽ നിന്ന് 55.63 ശരാശരിയിലും 112.91 സ്‌ട്രൈക്ക് റേറ്റിലും മൂന്ന് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും സഹിതം 612 റൺസ് നേടിയ താരം ഈ വർഷം സെൻസേഷണൽ ഫോമിലാണ്. അടുത്തിടെ, തന്റെ മോശം ഘട്ടത്തെക്കുറിച്ച് പ്രതിഫലിപ്പിച്ചുകൊണ്ട്, ആ ഘട്ടത്തിൽ നിന്ന് താൻ ഒരുപാട് പഠിച്ചുവെന്നും അതിനുശേഷം മാറിയ വ്യക്തിയാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വെളിപ്പെടുത്തി.
“കഴിഞ്ഞ രണ്ടര വർഷം എന്നെ ഒരുപാട് പഠിപ്പിച്ചു. രോഷാകുലനായി ഞാൻ നടത്തിയ ആഘോഷങ്ങൾ ഇനി ഇല്ല . എനിക്ക് ധാരാളം നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു, ധാരാളം ഉപദേശങ്ങൾ എന്നെ തേടിയെത്തി; ഞാൻ ചെയ്തത് തെറ്റാണെന്നും അത് തെറ്റാണെന്നും ആളുകൾ എന്നോട് പറയുകയായിരുന്നു,” കോഹ്‌ലിയെ ഉദ്ധരിച്ച് ഐസിസി റിപ്പോർട്ട് ചെയ്തു.
തന്റെ സാങ്കേതികതയിലെ ഏതെങ്കിലും പിഴവുകളേക്കാൾ മാനസികാവസ്ഥയാണ് തന്റെ മോശം ഫോമിന് കാരണമെന്ന് സ്റ്റാർ ബാറ്റർ വെളിപ്പെടുത്തി.” മോശം സമയത്ത് ഞാൻ പണ്ട് നന്നായി കളിച്ച സമയത്തെ വീഡിയോ കാണുമായിരുന്നു. എന്റെ രീതികളിൽ വ്യത്യാസം ഒന്നും ഇല്ലായിരുന്നു.” താരം പറഞ്ഞ് നിർത്തി.
Read more
എന്തയാലും തകർപ്പൻ ഫോമിലുള്ള കോഹ്‌ലിയുടെ ചിറകിലേറി ഇന്ത്യ ആ കിരീട വിജയം സ്വപ്നം കാണുന്നു.