ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. ക്രിക്കറ്റിൽ ധോണിക്ക് തുല്യനായി മറ്റൊരു നായകൻ ഇല്ലെന്നുള്ള അഭിപ്രായമാണ് ഗംഭീർ പറഞ്ഞത്. നേരത്തെ പല തവണ ധോണിയെ വിമർശിക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിച്ച ഗംഭീർ ഇത്തവണ എന്തിനായിരിക്കും ധോണിയെ പുകഴ്ത്തിയതെന്നും ആരാധകർ ചോദിക്കുന്നു.
2011 ലോകകപ്പ് വിജയത്തിന് എല്ലാവരും ധോണിക്ക് ക്രെഡിറ്റ് കൊടുക്കുന്നതിനും, താൻ ഉൾപ്പടെ ഉള്ള താരങ്ങളെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്നും ഉൾപ്പടെ പല കാരണങ്ങൾ പറഞ്ഞ് വിമർശിച്ച നെയ്മർ ഇപ്പോൾ എന്തായാലും ധോണിയെ പുകഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് :
“ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമെടുത്താൽ ധോണിയുടെ നായകത്വത്തിന് പകരമാവാൻ സാധിക്കുന്ന ആരും തന്നെയില്ല. ഒരുപാട് ക്യാപ്റ്റൻമാർ വരികയും പോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ അവർക്കൊന്നും തന്നെ ധോണിയുടെ നായകത്വത്തിന് അടുത്തെത്താൻ പോലും സാധിച്ചിട്ടില്ല. തന്റെ അന്താരാഷ്ട്ര കരിയറിൽ ഐസിസിയുടെ 3 ട്രോഫികളാണ് മഹേന്ദ്ര സിംഗ് ധോണി നേടിയിട്ടുള്ളത്. ഇതിലും വലിയ നേട്ടങ്ങൾ മറ്റൊരു നായകനും നേടാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”- ഗംഭീർ പറയുന്നു.
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ ധോണി കൂടുതൽ റൺസ് നേടുമായിരുന്നുവെന്ന് അടുത്തിടെ ഗംഭീർ പറയുകയുണ്ടായി. എന്നാൽ, റൺസിനെക്കാളും ടീമിന്റെ വിജയത്തിലായിരുന്നു ധോണിയുടെ ശ്രദ്ധ. ടീമിന് തന്നെ ആവശ്യമുള്ളപ്പോൾ കളി ഫിനിഷ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അങ്ങനെയാണ് അദ്ദേഹം രണ്ട് ലോകകപ്പുകൾ സ്വന്തമാക്കിയതും. ധോണിക്ക് വിജയങ്ങളുടെ ക്രെഡിറ്റ് നൽകണം. എന്നാൽ, അദ്ദേഹം സ്വന്തം ബാറ്റിംഗ് സ്ഥാനം ത്യജിച്ചിട്ടില്ല. മറ്റു താരങ്ങൾക്കായി ധോണി വിട്ടുകൊടുത്തത് പ്രശംസനീയമാണെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ഇതാണ് ധോണി കരിയറിൽ ചെയ്ത ഏറ്റവും വലിയ വിട്ടുവീഴ്ചയെന്നും ഗംഭീർ പറഞ്ഞു.
Read more
മൂന്നാം നമ്പറിൽ 16 ഇന്നിംഗ്സിൽ ബാറ്റ് ചെയ്തിട്ടുള്ള ധോണി 993 റൺസാണ് അടിച്ചെടുത്തത്. 82.75 ശരാശരിയിലും 99ന് മുകളിൽ സ്ട്രൈക്ക് റേറ്റിലുമാണ് ഈ പ്രകടനം. നാലാം നമ്പറിൽ 30 ഇന്നിംഗ്സ് ബാറ്റുചെയ്ത ധോണി 56.58 ശരാശരിയിൽ 1358 റൺസും അഞ്ചാം നമ്പറിൽ 83 ഇന്നിംഗസിൽനിന്ന് 50.30 ശരാശരിയിൽ 3169 റൺസുമാണ് ധോണി നേടിയത്.