ഇവനാണോ ലോകോത്തര ബാറ്റ്സ്മാൻ, നേരായ രീതിയിൽ സ്പിന്നർമാർക്ക് എതിരെ കളിക്കാൻ അറിയാത്ത അവനെക്കാൾ ഭേദമാണ് കോളജ് ക്രിക്കറ്റ് കളിക്കുന്നവർ; സൂപ്പർ താരത്തിന് എതിരെ ഡാനിഷ് കനേരിയ

വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം ഷോട്ട് സെലക്ഷൻ നടത്തിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ ഡാനിഷ് കനേരിയ വിമർശിച്ചു. ഓഫ് സ്പിന്നർമാരെ നേരിടാൻ ഉള്ള കരുത്തൊന്നും ബാബറിന് ഇല്ലെന്നും ഡാനിഷ് കനേരിയ വിശ്വസിക്കുന്നു,

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കനേരിയ പറഞ്ഞു.

ബാബർ അസമിന് ക്രിക്കറ്റ് ബുദ്ധിയിലെന്ന് ഞാൻ കരുതുന്നു. സ്വീപ് ചെയ്യേണ്ട ഷോട്ട് ബാക്ക് ഫൂട്ടിൽ കളിക്കുന്നതിനിടെയാണ് പുറത്തായത്. ഭാഗ്യവശാൽ പാകിസ്ഥാൻ പരമ്പര നഷ്ടമായില്ല. സർഫ്രാസ് അവസോരിചിതമായ സമയത്ത് മികച്ച ബാറ്റിംഗ് നടത്തിയത് കൊണ്ട് രക്ഷപെട്ടു.”

സമനിലയിൽ അവസാനിച്ച രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ക്യാപ്റ്റനെന്ന നിലയിൽ ബാബർ പരാജയപ്പെട്ടതിനെയും കനേരിയ വിമർശിച്ചു. “ലോകോത്തര ബാറ്റർ എന്ന് വിളിക്കപ്പെടുന്ന ബാബർ അസം പരാജയപ്പെട്ടു. ഓഫ്-സ്പിന്നർമാർക്കെതിരെ, അദ്ദേഹത്തിന് സ്വീപ്പ് ഷോട്ടുകൾ കളിക്കാൻ അറിയില്ല. ഏറ്റവും കൂടുതൽ ആവശ്യമുള്ളപ്പോൾ അവൻ ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടു. പരമ്പരയിൽ ക്യാപ്റ്റനായും ബാറ്റ്സ്മാനായും അദ്ദേഹം പരാജയപ്പെട്ടു.

Read more

ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 161 റൺസ് നേടിയ ബാബർ ഗംഭീര സെഞ്ച്വറി നേടി എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് ഇന്നിംഗ്‌സുകളിൽ 14, 24, 27 എന്നിങ്ങനെ മോശം പ്രകടനമാണ് താരം നടത്തിയത്.