കളിക്കാൻ അവസരം കിട്ടാത്ത താരത്തിന് അപ്രതീക്ഷിത സമ്മാനം നൽകി ഹാര്ദിക്ക്, പൃഥ്വി ഷാക്ക് ഞെട്ടൽ; വീഡിയോ

അഹമ്മദാബാദിൽ ന്യൂസിലൻഡിനെതിരായ വമ്പൻ വിജയത്തിന് ശേഷം വിന്നേഴ്സ് ട്രോഫി പൃഥ്വി ഷായ്ക്ക് കൈമാറി ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഹൃദയങ്ങൾ കീഴടക്കി. ഇന്ത്യൻ മണ്ണിൽ സമീപകാലത്തായി ഒരു പരമ്പര പോലും നഷ്ടപ്പെടുത്താതെ പൂർണ ആധിപത്യത്തിൽ തന്നെയാണ് കളിക്കുന്നത്. മത്സരശേഷം ഹാർദിക്കിലെ നായകന്റെ രണ്ടുവശവും ആരാധകർ കണ്ടു.

“ എന്റെ ക്യാപ്റ്റൻസിയിൽ ഞാൻ വരുത്തുന്ന മാറ്റങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും. കാര്യങ്ങൾ ലളിതമായി വെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തിരുന്നാലും എന്താണോ അപ്പോൾ നിലനിൽക്കുന്ന സാഹചര്യം അതനുസരിച്ച് ഞാൻ കാര്യങ്ങൾ ചെയ്യും. എന്തായാലും ഏത് സാഹചര്യമായാലും തളരില്ല.”

ഒരു കളി പോലും കളിക്കാൻ അവസരം കിട്ടാതെ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചാവിഷയമായ പ്രിത്വി ഷാക്ക് മത്സരശേഷം ട്രോഫി കൈമാറിയ ഹാര്ദിക്ക് ഞെട്ടിച്ചു. താരത്തെ ഇഷാൻ കിഷന് പകരം ഓപ്പണർ ആക്കണം എന്ന വാദം ശക്തമായി നിലനിൽക്കെ ടീമിൽ ഒരു അവസരം പോലും നൽകാത്തതിന്റെ പേരിൽ ഹാര്ദിക്ക് വിമർശനം കേൾക്കുക ആയിരുന്നു.

നേരത്തെ പരമ്പരയിൽ യുവതാരത്തിന് അവസരം നൽകാത്തതിന് പാണ്ഡ്യയെ സോഷ്യൽ മീഡിയയിൽ വിമർശിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷായിൽ നിന്നും പ്രസിഡന്റ് റോജർ ബിന്നിയിൽ നിന്നും ട്രോഫി വാങ്ങിയ താരം ഉടനടി അത് പ്രിത്വി ഷാക്ക് കൊടുക്കുക ആയിരുന്നു.

എന്തായാലും ഗിൽ ടി20 യിൽ ഫോമിൽ എത്തിയതോടെ ഇനി ഇഷാൻ കിഷന്റെ ഒഴിവിൽ മാത്രമാണ് പൃഥ്വി ഷാ കളിക്കാൻ സാധ്യതയുള്ളത്.