ഹാർദിക്കിന് ബുദ്ധിയില്ല. ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കാൻ എങ്ങനെ സാധിക്കും; താരത്തിന് എതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

ഉംറാൻ മാലിക്കിന് പകരക്കാരനായി യുസ്വേന്ദ്ര ചാഹലിനെ ഉൾപ്പെടുത്തി, ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ഐക്ക് വേണ്ടിയുള്ള പ്ലേയിംഗ് ഇലവനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു വലിയ മാറ്റം വരുത്തിയിരുന്നു. എന്നിരുന്നാലും, സ്പിൻ-ഫ്രണ്ട്ലി ട്രാക്കിൽ കൂടുതൽ താരത്തിന് എറിയാൻ കിട്ടിയത് വെറും 2 ഓവർ മാത്രമാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനോട് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഈ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് ‘വലിയ സർപ്രൈസ്’ ആണെന്ന് അദ്ദേഹം സമ്മതിച്ചു. ഈ ചോദ്യത്തിന് തനിക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നും ഗംഭീർ പറഞ്ഞു.

ആശ്ചര്യം എന്ന് മാത്രമേ പറയാൻ സാധിക്കുക ഉള്ളു. ഈ ചോദ്യത്തിന് എനിക്ക് ഉത്തരം നൽകാൻ കഴിയില്ല, അതും ഇതുപോലൊരു വിക്കറ്റിൽ. ടി20 ഫോർമാറ്റിൽ ചാഹലാണ് നിങ്ങളുടെ ഒന്നാം നമ്പർ സ്പിന്നർ. രണ്ട് ഓവർ ബൗൾ ചെയ്യാൻ അവനോട് ആവശ്യപ്പെടുകയും അതിൽ ഫിൻ അലന്റെ സുപ്രധാന വിക്കറ്റ് ലഭിക്കുകയും ചെയ്തു, എന്താണ് ഹാര്ദിക്ക് ഉദ്ദേശിക്കുന്ന തന്ത്രമെന്ന് മനസിലാകുന്നില്ല,” മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിൽ ഗംഭീർ പറഞ്ഞു.

യുവതാരങ്ങളായ അർഷ്ദീപ് സിംഗ്, ശിവം മാവി എന്നിവർക്ക് അവസരം നൽകേണ്ടതുണ്ടെന്ന് ഗംഭീർ സമ്മതിച്ചു, എന്നാൽ ചാഹൽ തന്റെ ഓവറുകളുടെ മുഴുവൻ ക്വാട്ടയും പൂർത്തിയാക്കിയിരുന്നെങ്കിൽ ന്യൂസിലൻഡ് 80-നോ 85-നോ ഓൾഔട്ടാകുമായിരുന്നു എന്നാണ് ഗംഭീറിന്റെ വാദം. ദീപക് ഹൂഡയെ 4 ഓവർ ബൗൾ ചെയ്യാൻ ഹാർദിക് ഇഷ്ടപ്പെട്ടത് ഗംഭീറിനെ സംബന്ധിച്ചിടത്തോളം ഒരു ‘വലിയ സർപ്രൈസ്’ ആയിരുന്നു.

Read more

“അതെ, അർഷ്ദീപ് സിംഗ് അല്ലെങ്കിൽ ശിവം മാവിയെ പോലെയുള്ള യുവാക്കൾക്ക് മറ്റൊരു അവസരം നൽകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ നിങ്ങൾക്ക് അവസാന ഓവറിൽ ചാഹലിനെ ബൗൾ ചെയ്യാമായിരുന്നു, അല്ലെങ്കിൽ അതിനുമുമ്പ്. അതിനാൽ അദ്ദേഹത്തിന് ഒരു ട്രിക്ക് നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു.ഇത്തരത്തിലുള്ള പിച്ചിൽ എതിരാളികളെ നേരത്തെ തകർക്കാൻ അവന് പറ്റുമായിരുന്നു. ഹൂഡയോഡ് നാല് ഓവർ എറിയാൻ ഹാര്ദിക്ക് ആവശ്യപ്പെട്ടത് എന്തിനാണെന്നും മനസിലാകുന്നില്ല.