‘നിയമവിരുദ്ധം, മാക്‌സ്‌വെല്ലിന്റെ ആ ഷോട്ടുകള്‍ നിരോധിക്കണം’; ആവശ്യവുമായി മുന്‍ ഓസീസ് നായകന്‍

Advertisement

ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ സ്വിച്ച് ഹിറ്റ്, റിവേഴ്സ് ഫ്ളിക്ക് ഷോട്ടുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ രംഗത്ത്. മാക്‌സ്‌വെല്‍ ചെയ്യുന്നത് ശരിയല്ലെന്നും അത്തരത്തിലുള്ള നീക്കം നിയമവിരുദ്ധമാണെന്നും ചാപ്പല്‍ പറയുന്നു.

‘സ്വിച്ച് ഹിറ്റ്, റിവേഴ്സ് ഫ്ളിക്ക് ഷോട്ടുകള്‍ നിയമവിരുദ്ധമാണ്. ബാറ്റിംഗ് വിരുന്നല്ല, മറിച്ച് യഥാര്‍ത്ഥ മല്‍സരമാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. സ്വിച്ച് ഹിറ്റിംഗ് വളരെ കഴിവുള്ളവര്‍ക്കു മാത്രമേ കളിക്കാനാവൂ. എന്നാല്‍ ഇതു ശരിയാണെന്നു എനിക്ക് തോന്നുന്നില്ല.’

It's Blatantly Unfair, Ian Chappell Urges ICC To Intervene After Glenn Maxwell, David Warner's 'Unfair' Shots Against India

‘ബോള്‍ ചെയ്യുന്നതിനു മുമ്പ് ബോളര്‍ക്കു താന്‍ ഏതു വശത്തു കൂടിയാണ് പന്തെറിയുകയെന്നു അമ്പയറെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ബാറ്റ്സ്മാന്റെ കാര്യം അങ്ങനെയല്ല. ബോള്‍ ചെയ്യുന്നതിനു മുമ്പ് വലം കൈയന്‍ ഇടംകൈയനായും, ഇടംകൈയന്‍ വലംകൈയനായും മാറും. ഇത് അനീതിയാണ്. കാരണം വലംകൈ ബാറ്റ്സ്മാന്‍ ക്രീസിലുള്ളപ്പോള്‍ അതിന് അനുസരിച്ചാണ് എതിര്‍ ടീം ക്യാപ്റ്റന്‍ ഫീല്‍ഡിംഗ് ക്രമീകരണം നടത്തുന്നത്.’

India Have to Address Batting Inadequacies Before Facing Australia: Ian Chappell

‘ഞാനായിരുന്നെങ്കില്‍ ബോള്‍ ചെയ്യുമ്പോള്‍ അമ്പയറോട് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും ബോള്‍ ചെയ്യുക. അമ്പയര്‍ ഇതേക്കുറിച്ച് പരാതിപ്പെടുകയാണെങ്കില്‍ എന്തുകൊണ്ട് ബാറ്റ്സ്മാന്‍ നിയമവിരുദ്ധമായ ഷോട്ടുകള്‍ കളിക്കുന്നുവെന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നു ചോദിക്കുകയും ചെയ്യുമായിരുന്നു’ ചാപ്പല്‍ പറഞ്ഞു.

Apologised to KL Rahul when batting in 1st ODI: Glenn Maxwell responds to KXIP teammate James Neehsam's post - Sports News

ഐ.പി.എല്ലില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ട മാക്‌സ്‌വെല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ഏകദിനത്തില്‍ 19 പന്തില്‍ 45 റണ്‍സ് വാരിക്കൂട്ടിയ മാക്സ്‌വെല്‍ രണ്ടാം ഏകദിനത്തില്‍ 29 പന്തില്‍ 63 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.