‘ഗവാസ്‌കർ ഒരിക്കലും എന്നോട് സംസാരിക്കാൻ ശ്രമിക്കില്ല...’: പൃഥ്വി ഷായെയും ശുഭ്‌മാൻ ഗില്ലിനെയും കുറിച്ച് സെവാഗിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ ഡൽഹി ക്യാപിറ്റൽസ് നായകനുമായ (അന്ന് ഡൽഹി ഡെയർഡെവിൾസ്) വീരേന്ദർ സെവാഗ് ബുധനാഴ്ച ഇന്ത്യൻ ബാറ്റ്‌സ്മാൻ പൃഥ്വി ഷായുമായുള്ള കൂടിക്കാഴ്ചയുടെ രസകരമായ ഒരു കഥ പങ്കുവച്ചു.

ഐ‌പി‌എൽ 2023 സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ഷാ, കഴിഞ്ഞ രാത്രി പഞ്ചാബിനെതിരെ ടീമിന്റെ വിജയത്തിലേക്കുള്ള യാത്രയിൽ മികച്ച അർദ്ധ സെഞ്ച്വറി നേടി. ക്രിക്ബസിൽ സംസാരിക്കവേ, താനും ശുഭ്മാൻ ഗില്ലും പൃഥ്വി ഷായും ഒരു പരസ്യ ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ സംഭവത്തെക്കുറിച്ച് സെവാഗ് വെളിപ്പെടുത്തി, അവിടെ അവർ ആറ് മണിക്കൂർ സമയം ചെലവഴിച്ചു, എന്നാൽ അവരാരും ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചില്ല.

“അദ്ദേഹം (പൃഥ്വി ഷാ) എന്നോടൊപ്പം ഒരു പരസ്യ ചിത്രീകരണം നടത്തി. ശുഭ്മാൻ ഗില്ലും ഒപ്പമുണ്ടായിരുന്നു. അവരാരും ഒരിക്കൽ പോലും ക്രിക്കറ്റിനെക്കുറിച്ച് എന്നോട് സംസാരിച്ചില്ല. ഞങ്ങൾ 6 മണിക്കൂർ അവിടെ ഉണ്ടായിരുന്നു. നിങ്ങൾക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട് എന്നോട് സംസാരിക്കണമെങ്കിൽ നിങ്ങളായിട്ട് തന്നെ അത് തുടനാകണം, അതിനായി ശ്രമിക്കണം,” സെവാഗ് പറഞ്ഞു.

സെവാഗ്, പിന്നീട് തന്റെ തന്നെ ഉദാഹരണം ഉദ്ധരിച്ച്, ഒരിക്കൽ സുനിൽ ഗവാസ്‌കറുമായി സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ താൻ എങ്ങനെ സമീപിച്ചുവെന്ന് വെളിപ്പെടുത്തി, ഷായ്ക്കും ‘അത് തന്നെ ചെയ്യാമായിരുന്നു’ എന്ന് പറഞ്ഞു.

ഞാൻ ടീമിൽ പുതിയ ആളായിരുന്നപ്പോൾ, എനിക്ക് സണ്ണി ഭായിയുമായി (ഗവാസ്‌കർ) സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അതിനാൽ ഞാൻ ജോൺ റൈറ്റിനോട് പറഞ്ഞു, ‘ഞാൻ ഇപ്പോഴും ഒരു പുതിയ കളിക്കാരനാണ്, സണ്ണി ഭായ് എന്നെ കാണുമോ ഇല്ലയോ എന്ന് എനിക്കറിയില്ല’, എന്നാൽ നിങ്ങൾ ആ യോഗം സംഘടിപ്പിക്കണം. അങ്ങനെ 2003-04ൽ റൈറ്റ് എനിക്കായി ഒരു ഡിന്നർ സംഘടിപ്പിച്ചു, പിന്നെ എന്റെ (ഓപ്പണിംഗ്) പങ്കാളിയായ ആകാശ് ചോപ്രയും വരുമെന്ന് ഞാൻ പറഞ്ഞു, ബാറ്റിംഗിനെക്കുറിച്ച് സംസാരിക്കാം എന്നതായിരുന്നു എന്റെ ലക്‌ഷ്യം. അങ്ങനെ അദ്ദേഹം വന്ന് ഞങ്ങളോടൊപ്പം അത്താഴം കഴിച്ചു. അതിനാൽ, നിങ്ങൾ ആ ശ്രമം നടത്തണം. സെവാഗുമായോ ചോപ്രയുമായോ സംസാരിക്കാൻ സുനിൽ ഗവാസ്‌കർ ശ്രമിക്കില്ല. നിങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കണം,” സെവാഗ് വെളിപ്പെടുത്തി.

ഒരു കളിക്കാരൻ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോകുകയാണെങ്കിൽ അയാൾക്ക് എല്ലായ്പ്പോഴും ഒരു മുതിർന്ന കളിക്കാരന്റെ അടുത്ത് വന്ന് അതിനെക്കുറിച്ച് സംസാരിക്കാമെന്ന് മുൻ ഇന്ത്യൻ ബാറ്റർ പറഞ്ഞു.