ജഡേജയെ കുറിച്ച് നല്ലത് പറഞ്ഞ് മുന്‍ താരം; അതിശയംകൂറി ആരാധകര്‍

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കടുത്ത വിമര്‍ശകനാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയെ കുറ്റപ്പെടുത്തി പലപ്പോഴും മഞ്ജരേക്കര്‍ കുഴപ്പത്തില്‍ ചാടിയിട്ടുണ്ട്. ഇപ്പോഴിതാ ഏവരെയും അതിശയിപ്പിച്ച്, ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരംകൂടിയായ ജഡേജയെ കുറിച്ച് നല്ല വാക്ക് പറഞ്ഞിരിക്കുന്നു മഞ്ജരേക്കര്‍. ഐപിഎല്ലിന്റെ യുഎഇ ലെഗില്‍ ജഡേജ ധോണിക്കും മുന്‍പേ ബാറ്റിംഗിന് ഇറങ്ങണമെന്നതാണ് മഞ്ജരേക്കറിന്റെ അഭിപ്രായം.

ചെന്നൈയുടെ ബാറ്റിംഗ് ലൈനപ്പില്‍ എം.എസ് ധോണിക്ക് മുകളിലായിരിക്കണം ജഡേജയുടെ സ്ഥാനം. ഞാന്‍ അങ്ങനെയാണ് കരുതുന്നത്. ചെന്നൈയും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നു. കാരണം മൊയീന്‍ അലിയും സാം കറനും മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ പ്രാപ്തിയുള്ള താരങ്ങളാണ്. യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലിനെക്കാള്‍ മികച്ച രീതിയില്‍ ഇക്കുറി ഇരുവര്‍ക്കും കൡക്കാന്‍ കഴിയും. അതിനാല്‍ സൂപ്പര്‍ കിങ്‌സിന്റെ സമീപനത്തില്‍ മാറ്റംവന്നിട്ടുണ്ട്- മഞ്ജരേക്കര്‍ പറഞ്ഞു.

മൊയീന്‍ അലിക്കൊപ്പം പേസര്‍മാരായ ജോഷ് ഹെസല്‍വുഡിനെയും ലുന്‍ഗി എന്‍ഗിഡിയെയും സൂപ്പര്‍ കിങ്‌സിന് കളിപ്പിക്കാവുന്നതാണ്. പിച്ചില്‍ ടേണുണ്ടെങ്കില്‍ ഇമ്രാന്‍ താഹിറിനെ ഉപയോഗപ്പെടുത്താമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.