സഹോദരൻ യൂസഫ് പത്താൻ കാരണം ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. 2009ൽ നടന്ന ന്യൂസിലൻഡ് പര്യടനത്തിന് ശേഷം ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിൽ നിന്നും തഴയപ്പെട്ടതിനെ കുറിച്ചാണ് പത്താൻ തുറന്നുപറഞ്ഞത്. ഗാരി കേസ്റ്റൺ ആയിരുന്നു അന്ന് ഇന്ത്യൻ ടീമിന്റെ കോച്ചെന്ന് ഇർഫാൻ പത്താൻ പറയുന്നു. “ഇന്ത്യൻ ടീം മാനേജ്മെന്റ് ഇപ്പോൾ നോക്കുന്നത് ഒരു സ്പിൻ ഓൾറൗണ്ടറെയാണ്. അതിനാൽ നിനക്ക് ടീമിൽ സ്ഥാനമില്ലെന്നും സഹോദരൻ യുസഫ് പത്താനെയാണ് പരിഗണിക്കുന്നതെന്നും ഗാരി കേഴ്സ്റ്റൺ തന്നോട് പറഞ്ഞു”.
“ശ്രീലങ്കയിൽ നടന്ന എവേ പരമ്പരയിൽ താൻ നന്നായി പെർഫോം ചെയ്തിരുന്നു. എന്നാൽ ന്യൂസിലൻഡ് പര്യടനത്തിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല. പിന്നീട് പെട്ടെന്നാണ് ഇന്ത്യൻ ടീമിൽ നിന്നും താൻ പുറത്താവുന്നത്. സഹോദരൻ യൂസഫ് പത്താൻ തന്റെ സ്ഥാനത്ത് ടീമിൽ ഇടംനേടുകയായിരുന്നു”.
“എന്റെ സഹോദരൻ എന്റെ സ്ഥാനത്ത് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു, 2009ൽ ശ്രീലങ്കയിൽ നടന്ന പരമ്പരയിൽ താനും സഹോദരനും ചേർന്ന് ഒരു കളി ജയിപ്പിച്ചിരുന്നു. ഞാൻ അന്ന് രണ്ട് മത്സരങ്ങളിൽ നിന്നായി നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അതിനാൽ ടീമിൽ എന്റെ സ്ഥാനം ഉറപ്പിച്ചുവെന്ന് ഞാൻ കരുതി. എന്നാൽ ന്യൂസിലൻഡ് പരമ്പരയിൽ ഒരു കളിയിൽ പോലും അവസരം ലഭിച്ചില്ല. അതിന് ശേഷം എന്നെ ഒഴിവാക്കി.
Read more
ഗാരി കേഴ്സ്റ്റൺ അന്ന് എന്നോട് പറഞ്ഞു; “ക്ഷമിക്കണം. നിങ്ങൾക്ക് ടീമിൽ സ്ഥാനമില്ല. കാരണം നിങ്ങളുടെ സഹോദരനെയാണ് ഞങ്ങൾ ഏഴാം സ്ഥാനത്തേക്ക് ഇപ്പോൾ പരിഗണിക്കുന്നത്”, ഇർഫാൻ പത്താൻ ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞു.